എന്ത് രോഗം വന്നാലും രക്തവും മൂത്രവുമൊക്കെ പരിശോധിക്കുന്നത് ഒരു സാധാരണ സംഭവമാണ്. എന്നാൽ മൂത്ര പരിശോധനയിലൂടെ ഒരു മാരകരോഗത്തെ കണ്ടെത്താൻ സാധിക്കും എന്നതാണ് പുതിയ കണ്ടുപിടുത്തം. മൂത്രപരിശോധനയിലൂടെ അര്‍ബുദം കണ്ടെത്താന്‍ ലോകത്ത് ആദ്യമായി പരീക്ഷണത്തിന് ഒരുങ്ങുകയാണ് ജാപ്പനീസ് കമ്പനിയായ ഹിറ്റാച്ചി. മൂത്രപരിശോധനയിലൂടെ സ്തനാര്‍ബുദം കണ്ടുപിടിക്കാനുള്ള സാങ്കേതികവിദ്യ രണ്ടുവര്‍ഷം മുന്‍പ് പ്രമുഖ എഞ്ചിനീയറിങ്, ഐടി സ്ഥാപനമായ ഹിറ്റാച്ചി വികസിപ്പിച്ചെടുത്തിരുന്നു.
250 മൂത്രസാമ്പിളുകള്‍ ഉപയോഗിച്ച് പരീക്ഷണ നടത്താനാണ് ശ്രമം. സാധാരണ ഊഷ്മാവില്‍ സൂക്ഷിച്ചിരിക്കുന്ന മൂത്രസാമ്പിളുകള്‍ പരീക്ഷണങ്ങള്‍ക്ക് അനുയോജ്യമാണോയെന്ന് പരിശോധിച്ചു വരുന്നതായി ഹിറ്റാച്ചി വക്താവ് ചിഹാരു ഒഡ്രെയ പറഞ്ഞു. ഈ സംവിധാനം പ്രായോഗികതലത്തിലെത്തിച്ചാല്‍ അര്‍ബുദ പരിശോധന വളരെ എളുപ്പമാവും. കുട്ടികളെ ബാധിക്കുന്ന അര്‍ബുദരോഗം കണ്ടെത്താനും ഈ രീതി ഉപയോഗിക്കാം,-ചിഹാരു ഒഡെയ്ര പറയുന്നു.
മൂത്രങ്ങളിലെ മലിനവസ്തുക്കള്‍ തിരിച്ചറിഞ്ഞ് അര്‍ബുദരോഗബാധ കണ്ടെത്തുന്ന രീതിയാണ് ഹിറ്റാച്ചി അവലംബിക്കുന്നത്. അര്‍ബുദ രോഗത്തിന് കാരണമാവുന്ന ബയോമേക്കറായി ഇവ പ്രവര്‍ത്തിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുള്ളതായി ഹിറ്റാച്ചി പ്രസ്താവനയില്‍ പറയുന്നു, അനുമതി ലഭിച്ചാല്‍ 2020ഓടെ ഈ സാങ്കേതികവിദ്യ പ്രാബല്യത്തില്‍ വരുത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത്.
Post Your Comments