വീണ്ടും ശക്തമായ ഭൂചലനം. ബുധനാഴ്ച ഉച്ചകഴിഞ്ഞുണ്ടായ ഭൂചലനത്തില്‍ രണ്ടുപേര്‍ മരിക്കുകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും മുന്നൂറോളം കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് രണ്ടായിരത്തോളം പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.
ഇന്തോനേഷ്യയിലെ സെന്‍ട്രല്‍ ജാവയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഭൂനിരപ്പില്‍ നിന്ന് നാലു കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവ കേന്ദ്രം. ഈയിടെയായി പലയിടങ്ങളിലും ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും മരണം ഒന്നും തന്നെ സംഭവിച്ചതായി റിപ്പോര്‍ട്ടുകളില്ലായിരുന്നു.
Post Your Comments