ബെംഗളൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സ (നിംഹാന്‍സ്)സിൽ സ്റ്റാഫ് നഴ്സ് ആകാൻ അവസരം. പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യം, സംസ്ഥാന നഴ്സിങ് കൗണ്‍സിലിന്റെ കീഴില്‍ ‘എ’ ഗ്രേഡ് നഴ്സ് രജിസ്ട്രേഷന്‍ അല്ലെങ്കില്‍ ബി.എസ്സി. നഴ്സിങ്, സംസ്ഥാന നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്‍. ബി.എസ്സി. നഴ്സിങ് യോഗ്യതയില്ലാത്തവര്‍ക്ക് ഏതെങ്കിലും പ്രമുഖ ആശുപത്രിയില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം എന്നീ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. 160 ഒഴിവുകളുണ്ട്.
ഓണ്‍ലൈന്‍ എഴുത്തുപരീക്ഷ, സ്‌കില്‍ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും അനുയോജ്യരായ ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുക. ജൂണ്‍ മൂന്നിന് ബെംഗളൂരുവില്‍ വെച്ചാണ് പരീക്ഷ. ഇതിന് മുന്നോടിയായി മേയ് 22 മുതല്‍ നിംഹാന്‍സ് വെബ് സൈറ്റില്‍ മോക്ക് ടെസ്റ്റിനുള്ള സൗകര്യമുണ്ടാകും. എഴുത്തുപരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡും ഇതേദിവസം ഡൗണ്‍േലാഡ് ചെയ്യാൻ സാധിക്കും. ജനറല്‍ നഴ്സിങ്, ന്യൂറോളജിക്കല്‍ നഴ്സിങ്, സൈക്യാട്രിക് നഴ്സിങ്, ഇന്‍ഫെക്ഷന്‍ കണ്‍േട്രാള്‍ എന്നീ വിഷയങ്ങല്‍നിന്നുള്ള . ചോദ്യങ്ങളായിരിക്കും ഓൺലൈൻ എഴുത്ത് പരീക്ഷക്ക് ഉണ്ടാവുക.
ഓണ്‍ലൈൻ മുഖേനയാണ് അപേക്ഷ സ്വീകരിക്കുന്നത്. ഇതിനു ശേഷം ലഭിക്കുന്ന രജിസ്ട്രേഷന്‍ നമ്പറടങ്ങിയ സ്ലിപ്പ് പ്രിന്റെടുത്ത് സൂക്ഷിക്കണം. സ്‌കില്‍ ടെസ്റ്റിന് ഇത് ഹാജരാക്കേണ്ടിവരും.
വിശദവിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയുക
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 10
അപേക്ഷ അയക്കുന്നത് സംബന്ധിച്ച സംശയങ്ങള്‍ക്ക് വിളിക്കുക ; 080-26995009, 26995198, 26995199, 26995773
also read ;ജിദ്ദയിൽ നഴ്‌സുമാരുടെ ഒഴിവ്
Post Your Comments