ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമർപ്പിച്ച ഹർജികളുടെ പിന്നിൽ പ്രവർത്തിച്ചത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണെന്ന വിമർശനവുമായി ബി.ജെ.പി ദേശീയ വക്താവ് സംബീത് പത്ര. അന്വേഷണം ആവശ്യപ്പെട്ട സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ പൊതുതാല്‍പ്പര്യ ഹര്‍ജികളല്ല പൊളിറ്റിക്കല്‍ ഇന്ററസ്റ്റ് ലിറ്റിഗേഷനാമെന്നും അമിത് ഷായേയും ഇന്ത്യന്‍ ജുഡീഷ്യറിയേയും സംശയനിഴലില്‍ നിര്‍ത്താന്‍ ശ്രമിച്ച രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: ഖത്തറിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം
രാഷ്ട്രീയ നേട്ടത്തിനായി ജുഡീഷ്യറിയെ ഉപയോഗിക്കരുതെന്നും രാഹുല്‍ ഗാന്ധി അമിത് ഷായോട് മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറയുകയുണ്ടായി. അതേസമയം ലോയയുടെ മരണത്തില്‍ ദുരൂഹതയില്ലെന്നും അന്വേഷണം ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയിരുന്നു.
Post Your Comments