Latest NewsNewsInternational

സിക്ക് ലീവ് എടുത്തു, പിന്നീട് കണ്ടത് കടല്‍ തീരത്തെ ടോപ്ലെസ് ചിത്രങ്ങള്‍, പോലീസ് ഉദ്യോഗസ്ഥയ്ക്ക് സംഭവിച്ചത്‌

തന്റെ ആരോഗ്യം ശരിയല്ലെന്ന് പറഞ്ഞ് സിക്ക് ലീവില്‍ പോയ പോലീസ് ഉദ്യോഗസ്ഥയുടെ ചിത്രം കണ്ട് ഞെട്ടിയിരിക്കുകയാണ് സഹപ്രവര്‍ത്തകര്‍. ലീനെ കര എന്ന ഉദ്യോഗസ്ഥയുടെ ചിത്രം കണ്ടാണ് ഏവരും ഞെട്ടിയത്. ടോപ്ലെസായി കടല്‍തീരത്ത് ഇരിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. തനിക്ക് മാനസിക സമ്മര്‍ദ്ദം ആണെന്ന് പറഞ്ഞാണ് ഉദ്യോഗസ്ഥ അവധിയില്‍ പോയത്.

തായ് ഐലന്റിലെ ഫിഫി യിലെ സിപ്രസിലുള്ള ബീച്ചില്‍ നിന്നുള്ള ലീനെയുടെ ടോപ്ലെസ് ചിത്രമാണ് വൈറലായത്. സഹപ്രവര്‍ത്തകര്‍ ചിത്രം കണ്ടതോടെയാണ് ലീനെക്ക് പണിയായത്. ഇവര്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യുകയും സിക്ക് ലീവില്‍ ഉള്ള ഒരാള്‍ക്ക് ഇത്തരത്തില്‍ എങ്ങനെ കടല്‍തീരത്തു കൂടി ഉല്ലസിക്കാന്‍ പറ്റും എന്നുമായിരുന്നു ഇവരുടെ ചോദ്യം. പൊതു ഫണ്ടില്‍ നിന്നുമുള്ള പണത്തിലാണ് ഇവര്‍ ഉല്ലസിക്കുന്നതെന്നും ആരോപണം ഉയരുന്നുണ്ട്.

അതേസമയം തനിക്ക് മാനസിക സമ്മര്‍ദ്ദം ഉള്ളതായി യുവതി പറഞ്ഞിരുന്നെന്നും അതു പ്രകാരമാണ് അവധി കൊടുത്തതെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്. സമ്മര്‍ദ്ദത്തില്‍ നിന്നും രക്ഷ നേടാനാവും ഇവര്‍ വിനോദയാത്രക്ക് പോയതെന്നും അവര്‍ പറുന്നു.

എന്നാല്‍ പോലീസ് ഉദ്യോഗസ്ഥര്‍ പലപ്പോഴും മാനസിക സമ്മര്‍ദ്ദത്തിലൂചടെയും മറ്റ് പല അപകടങ്ങളിലൂടെയും കടന്നു പോകേണ്ടവരാണ്. ഇതിനിടെ കടല്‍തീരത്ത് പോയി ഇത്തരത്തില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതും സിക്ക് ലീവ് എടുത്ത് അവധി ആഘോഷിക്കുന്നതും ലീനെയുടെ ഉത്തരവാദിത്വമില്ലായ്മയാണെന്ന് സോഷ്യല്‍ മീഡിയയില്‍ ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇവരെ ജോലിയില്‍ നിന്നും പുറത്താക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button