ന്യൂഡല്‍ഹി: കോടലി ഉപയോഗിച്ച് കൊ പൈലറ്റിനെ സീനിയര്‍ പൈലറ്റ് ഭീഷണിപ്പെടുത്തിയതായി പരാതി. എയര്‍ ഇന്ത്യയുടെ സീനിയര്‍ പൈലറ്റാണ് കൊ പൈലറ്റിനെ ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.
സംഭവത്തില്‍ എയര്‍ ഇന്ത്യ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇനി ഒരു ഉത്തരവ് കിട്ടുന്നത് വരെ ജോലിയില്‍ പ്രവേശിക്കെണ്ടെന്നും പൈലറ്റിന് നിര്‍ദേശം നല്‍കിയതായാണ് വിവരം. ജനുവരി 18നാണ് സംഭവം. എയര്‍ ഇന്ത്യയുടെ എഐ709 വിമാനത്തിന്റെ കോക്പിറ്റില്‍ ഇരിക്കുന്ന ട്രെയിനര്‍ പൈലറ്റിനെ റോട്ടീന്‍ ചെക്കിനെത്തിയ സീനിയര്‍ പൈലറ്റ് കോടാലി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. കൊല്‍ക്കത്തയില്‍ നിന്നും ദിമാപൂരിലേക്ക് പോകുന്ന വിമാനത്തിലായിരുന്നു സംഭവം.
ജനുവരി 26ന് സീനിയര്‍ കമാണ്ടര്‍ കൊ പൈലറ്റിനോട് അപമര്യാദയായി പെരുമാറിയെന്ന് പരാതിയും ഉയര്‍ന്നിരുന്നു. മുംബൈയില്‍ നിന്നും കൊല്‍ക്കത്തയ്ക്കുള്ള വിമാനത്തിലായിരുന്നു ഇത്. തുടര്‍ന്ന് ട്രെയിനി പൈലറ്റ് പരാതിപ്പെട്ടിരുന്നെന്നും വിവരം. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.
Post Your Comments