തൊടുപുഴ: തുടര്‍ച്ചയായുണ്ടാകുന്ന കനത്ത മഴയെ തുടര്‍ന്ന് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത. മലങ്കര അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്നേക്കുമെന്നാണ് അധികൃതര്‍ നല്കുന്ന മുന്നറിയിപ്പ്. അതിനാല്‍ തൊടുപുഴയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
കുറച്ചു ദിവസങ്ങളായി കേരളത്തില്‍ മുഴുവന്‍ കഴിഞ്ഞ വര്ഷങ്ങളിലേക്കാള് കൂടുതല്‍ വേനല്‍ മഴ ലഭിച്ചിരുന്നു. പല ദിവസങ്ങളിലും ഇടിയോട് കൂടിയ മഴയായിരുന്ന കേരളത്തില്‍, പ്രത്യേകിച്ച് തെക്കന്‍ കേരളത്തില്‍ ലഭിച്ചുകൊണ്ടിരുന്നത്. ഈ വര്‍ഷം രാജ്യത്തു ശരാശരി മഴ കിട്ടുമെന്നു മാത്രമല്ല, കാലവര്‍ഷം ഒരാഴ്ചയെങ്കിലും മുന്‍പേ കേരളത്തിലെത്താന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ നേരത്തെ അറിയിച്ചിരുന്നു. ദീര്‍ഘകാല ശരാശരിയുടെ 97 മുതല്‍ 102 ശതമാനം വരെ മഴ ലഭിക്കുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പും (ഐഎംഡി) വ്യക്തമാക്കിയിരുന്നു.
കാലവര്‍ഷത്തിനു മുന്നോടിയായി ഏപ്രില്‍-മേയ് മാസങ്ങളില്‍ വേനല്‍മഴ ശക്തിപ്പെടുന്ന പതിവുണ്ട്. ജൂണ്‍ ഒന്നിനു കേരള തീരത്ത് കാലവര്ഷമെത്തണമെങ്കില് ‘പ്രീ- മണ്‍സൂണ്‍ റെയില്ഫോള് പീക്ക് ‘ എന്ന് അറിയപ്പെടുന്ന വേനല്‍മഴയുടെ കരുത്തുറ്റ പ്രകടനം ഏപ്രില്‍ 21 മുതല്‍ അരങ്ങേറണം. എന്നാല്‍ ഈ മാസം എട്ടു മുതല്‍ 15 വരെ കേരളം മുതല്‍ ബംഗാള്‍ വരെയുള്ള വിശാലമായ ഭൂപ്രദേശത്തെ കുളിരണിയിച്ച മഴ മണ്‍സൂണ്‍ മുന്‍കൂട്ടി വരുന്നതിന്റെ സൂചനയാണെന്നും അധികൃതര്‍ പറഞ്ഞു.
Post Your Comments