നാഗ്‌പൂർ : തികച്ചും സാധാരണ കുടുംബത്തിൽ ജനിച്ച്, ജീവിതത്തിലെ വെല്ലുവിളികളെ നേരിട്ട് ജസ്റ്റിൻ ഫർണാണ്ടസ് എന്ന 27കാരൻ സ്വന്തമാക്കിയ നേട്ടം അത്ര നിസാരമല്ല. ഹൈദ്രബാദ് കേന്ദ്രീകരിച്ചുള്ള വാല്യൂ ലാബ് 19 ലക്ഷം രൂപയാണ് ജസ്റ്റിന് ശമ്പളമായി വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്. കൊല്ലം സ്വദേശിയാണ് ജസ്റ്റിൻ. അച്ഛൻ ഒരു തയ്യൽക്കാരനാണ്. ജീവിതത്തിൽ ഒരുപാട് വെല്ലുവിളികൾ ജസ്റ്റിൻ നേരിട്ടു. പഠനം പോലും നിലച്ചു പോകുമെന്ന് കരുതിയ നിരവധി സാഹചര്യങ്ങൾ ഈ 27കാരന്റെ ജീവിതത്തിൽ ഉണ്ടായി. എന്നിട്ടും ജസ്റ്റിൻ പതറിയില്ല. തന്റെ ലക്ഷ്യത്തിൽ ഉറച്ചുവിശ്വസിച്ചു.
ALSO READ:മരണത്തെ തോല്‍പ്പിച്ച് യാത്രയായ ഭാര്യയുടെ ഓര്‍മ്മയുമായി ഭര്‍ത്താവിന്‍റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്
തന്റെ മുത്തച്ഛൻ ഒരു തയ്യൽക്കാരനായിരുന്നു അതുകൊണ്ടുതന്നെ തന്റെ അച്ഛനും ആ ജോലി തന്നെ പിന്തുടർന്നു. 50,000 രൂപയായിരുന്നു കുടുംബത്തിന്റെ വാർഷിക വരുമാനം. സർക്കാരിൽ നിന്ന് ലഭിച്ചിരുന്ന റേഷൻ വിഹിതമായിരുന്നു പട്ടിണിയിൽ നിന്ന് കുടുംബത്തെ രക്ഷിച്ചിരുന്നത്. കുടുംബം നോക്കാനായി തന്റെ അച്ഛൻ ഒരുപാട് കഷ്ടപ്പെട്ടിരുന്നു. തന്റെ പഠനം വഴിമുട്ടിയപ്പോൾ ബന്ധുവായ ആന്റിയാണ് പഠിത്തം തുടരാൻ സഹായിച്ചത്. പന്ത്രണ്ടാം ക്ലാസുവരെ ആന്റിയുടെ സഹായത്തോടെ പഠിച്ചു.
ശേഷം തിരുവനന്തപുരം സിഇടി കോളേജിൽ നിന്നും ബിടെക് ചെയ്‌തു. ശേഷം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ പഠിച്ചു.പഠിത്തത്തിൽ മിടുക്കനായതുകൊണ്ടു തന്നെ സ്കോളർഷിപ്പുകളും ലഭിച്ചിരുന്നു. ഇത് ജസ്റ്റിന് ഏറെ സഹായമായി. അങ്ങനെ ജീവിതത്തിന്റെ വെല്ലുവിളികളെ തരണം ചെയ്‌ത് ഇന്ന് ജസ്റ്റിൻ നേട്ടത്തിന്റെ കൊടുമുടിയിൽ എത്തിയിരിക്കുകയാണ്. ജസ്റ്റിനിന്റെ ജീവിതം ഏവരും കണ്ടുപഠിക്കേണ്ട ഒന്നാണ്. ജീവിതത്തിലെ വെല്ലുവിളികളെ പതറാതെ നേരിടണം.
Post Your Comments