കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ വീട്ടിലേക്കുള്ള വഴി കാണിച്ചുകൊടുത്ത് ബിജെപി നേതാവ് കെ സുരേന്ദ്രന്. ഫേസ്ബുക്കിലൂടെ ശ്രീജിത്തിന്റെ വീട്ടിലേക്കുള്ള മാപ്പ് പങ്കുവെച്ചുകൊണ്ടായിരുന്നു സുരേന്ദ്രന്റെ വിമർശനം. മുഖ്യമന്ത്രി ഒട്ടും മനസാക്ഷിയില്ലാത്ത കഠിന ഹൃദയനാണെന്നറിയാമെന്നും എന്നാൽ പൊതുജനത്തെ ബോധ്യപ്പെടുത്താനെങ്കിലും അതുവഴി പോകണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
ബഹുമാനപ്പെട്ട പിണറായി വിജയൻ, അങ്ങയുടെ പോലീസുകാർ ഉരുട്ടിയും ചവിട്ടിയും കൊലപ്പെടുത്തിയ നിരപരാധിയായ പാവപ്പെട്ട പിന്നോക്കജാതിക്കാരനായ ചെറുപ്പക്കാരൻ ശ്രീജിത്തിൻറെ വീട്ടിലേക്കുള്ള വഴിയാണിത്. പാർട്ടികോൺഗ്രസ്സ് കഴിഞ്ഞുവന്നിട്ടെങ്കിലും സമയം കിട്ടുമെങ്കിൽ ഒന്നാവഴി പോകാൻ മനസ്സുകാണിക്കണം. അറിയാം അങ്ങ് ഒട്ടും മനസ്സാക്ഷിയില്ലാത്ത കഠിനഹൃദയനാണെന്ന്. എങ്കിലും പൊതുജനത്തെ ബോധ്യപ്പെടുത്താനെങ്കിലും അങ്ങിതു ചെയ്യണം.#മുഖ്യമന്ത്രിക്ക് വഴികാട്ടാം
Post Your Comments