KeralaLatest NewsNewsIndia

ഗര്‍ഭസ്ഥശിശുവിനെ കൊന്നിട്ടും കലി അടങ്ങുന്നില്ല: ജോത്സനയുടെ വീടിന് നേരെ കല്ലേറ്

കോഴിക്കോട്: സിപിഐഎം നേതാവിന്റെ ചവിട്ടേറ്റ് ഗര്‍ഭസ്ഥശിശു മരിച്ച ജോസ്‌നയുടെ വീടിന് നേരെ കല്ലേറ്. സിപിഐഎം പ്രവർത്തകരുടെ ഭീഷണിയെ തുടർന്ന് കുറച്ച് ദിവസം മുൻപാണ് ജോത്സനയും കുടുംബവും വീട് മാറിയത്. എന്നിട്ടും സിപിഐഎം പ്രവർത്തകരുടെ പ്രതികാരം അവസാനിച്ചില്ല. താമരശേരിയിലെ വാടക വീടിന് നേരെ ഇന്ന് പുലര്‍ച്ചെയാണ് കല്ലേറുണ്ടായത്. ബൈക്കിലെത്തിയ സംഘമാണ് കല്ലെറിഞ്ഞതെന്നാണ് പരാതി.

also read: ഗര്‍ഭസ്ഥശിശുവിനെ ചവിട്ടിക്കൊന്ന സംഭവം: ഭീഷണി മൂലം ജ്യോത്സ്‌നയും കുടുംബവും നാടുവിട്ടു

വെളംകോട് ലക്ഷംവീട് കോളനിയിലെ തേനാംകുഴിയില്‍ സിബി ചാക്കോ ഭാര്യ ജ്യോത്സന, മകൾ എന്നിവരെ പ്രാദേശിക സിപിഐഎം നേതാവ് വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. ഈ സമയം നാലരമാസം ഗര്‍ഭിണിയായിരുന്നു ജ്യോത്സന. ആക്രമണത്തെ തുടര്‍ന്ന് ജോത്സനയ്ക്ക് ഗര്‍ഭസ്ഥശിശുവിനെ നഷ്ടപ്പെട്ടു.സംഭവത്തിൽ പ്രതികളെ പൊലീസ് പിടികൂടിയിരുന്നു. ഇവർ ജാമ്യത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. ഇതിന് ശേഷമാണ് തങ്ങളുടെ കുടുംബത്തിന് നേരെ അരക്രമണവും ഭീഷണിയും തുടങ്ങിയതെന്നും ജ്യോത്സന പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button