Latest NewsKeralaNews

എച്ച്.ഡി.എഫ്.സി ലൈഫില്‍ കൂട്ടപ്പിരിച്ചുവിടല്‍

എച്ച്.ഡി.എഫ്.സി ലൈഫില്‍ നിന്നും 13 ജീവനക്കാരെ ഒരു കാരണവും കാണിക്കാതെ പിരിച്ചുവിട്ടതായി പരാതി. വിശ്വാസം നഷ്ടപ്പെട്ടു എന്ന് കാണിച്ചാണ് യാതൊരു മുന്നറിയിപ്പും കൂടാതെ ഇവരെ പിരിച്ചുവിട്ടിരിക്കുന്നത്. ബിജോ ജോസ്, ശ്രീനിവാസൻ, ജിജോ ആന്റണി, ശ്രീജിത്ത്, മിജു, പ്രതീഷ് മോഹൻ, മെറി ആന്റണി, വിജിത സുധി, റോജൻ വർഗീസ്, പ്രസന്ന കുമാർ, ശ്രീലേഷ് പിള്ള, രമേശ് സ്വാമി, ബാലു അശോക് എന്നിവരെയാണ് പിരിച്ചുവിട്ടത്. ഇത്തരം പ്രകോപനപരമായ നടപടിക്കു ഒരു കാരണവും ഉള്ളതായി അറിയില്ലെന്നും മാനേജ്‌മെന്റ് കാരണം വ്യക്തമാക്കിയിട്ടില്ലെന്നും ജീവനക്കാർ പറയുകയുണ്ടായി. അതേസമയം സ്ഥാപനത്തിലെ ജോലിക്ക് വേണ്ട വിവരങ്ങൾ ശേഖരിക്കാൻ ഇലക്ട്രോണിക് ടാബ്‌ലറ്റ് ജീവനക്കാർ സ്വന്തം ചെലവിൽ വാങ്ങണമെന്നും കമ്പനി ഉത്തരവിടുകയുണ്ടായി. ഇതു സംഘടന ചോദ്യം ചെയ്‌തെങ്കിലും ബയോമെട്രിക് ഡിവൈസ് എന്ന ഉപകരണം സ്വന്തം ചെലവിൽ വാങ്ങണമെന്ന് വീണ്ടും ഉത്തരവിട്ടു.

Read Also: ഈ 5 ലക്ഷണങ്ങള്‍ ഉണ്ടെങ്കിൽ സൂക്ഷിക്കുക ; നിങ്ങളുടെ കരള്‍ അപകടത്തിലാണ്

ഈ നടപടി ശരിയല്ലെന്നും, ഉപകരണം സ്ഥാപനം തന്നെ വാങ്ങി നൽകേണ്ടതുണ്ടെന്നും സംഘടന ആവശ്യപ്പെട്ടതോടെ യന്ത്രങ്ങൾ വാങ്ങാൻ തയ്യാറാകാത്ത ജീവനക്കാരുടെ ശമ്പളം പിടിച്ചു വെച്ചു കൊണ്ടാണ് മാനേജ്മെന്റ് പ്രതികാരം തീർത്തത്. ജീവനക്കാർ വഴങ്ങാത്തതോടെ ഇലക്ട്രോണിക് ഡിവൈസിലൂടെ ഹാജർ രേഖപ്പെടുത്താനുള്ള സംവിധാനം മാനേജ്മെന്റ് പിൻവലിച്ചു. ഇത് ചോദ്യം ചെയ്‌തതോടെയാണ്‌ പിരിച്ചുവിട്ടതെന്നാണ് സൂചന. ജോലിക്ക് വേണ്ടിവരുന്ന ഉപകരണങ്ങളോ സ്റ്റേഷനറിയോ, സ്വന്തം ചെലവിൽ വാങ്ങണമെന്ന വ്യവസ്ഥ കമ്പനിയുടെ നിയമന ഉത്തരവിലില്ല. അതുകൊണ്ടുതന്നെ കേട്ടു കേൾവിയില്ലാത്ത, ഉത്തരവ് പാലിച്ചില്ലെന്ന കാരണം മറയാക്കി കൂട്ട പിരിച്ചു വിടൽ നടത്തുന്നതിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങൾ ഉണ്ടെന്നാണ് ജീവനക്കാരുടെ സംശയം.

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ വിജ്ഞാപനത്തിൽ നിശ്ചിത കാലം തൊഴിലേർപ്പെടുത്താനുള്ള അനുവാദം തൊഴിലുടമക്കു നൽകിയിട്ടുണ്ട്. സ്ഥിരം ജീവനക്കാർക്ക് അതു ബാധകം അല്ല എന്ന വ്യവസ്ഥയും ഇതിലുണ്ട്. ഈ വിജ്ഞാപനത്തിന്ടെ വെളിച്ചത്തിൽ സ്ഥിരം ജീവനക്കാരെ പിരിച്ചുവിട്ടു, പുതിയ ജീവനക്കാരെ കുറഞ്ഞ ശമ്പളത്തിൽ ചെറിയ കാലയളവിൽ നിയമിച്ചാൽ അവരുടെ ഇതര റിട്ടയേർമെന്റിൻഡിന്റെ ആനുകൂല്യങ്ങൾ ഒന്നും കൊടുക്കേണ്ടതില്ല. തൊഴിൽ നിയമ വ്യവസ്ഥകൾ ഇവർക്കു ബാധകവും അല്ല, അതിനാൽ ഇൻഷുറൻസ് പോലുള്ള സേവന രംഗങ്ങളിൽ ജീവനക്കാരെ പിരിച്ചു വിട്ടുകൊണ്ട് പുതിയ വ്യവസ്ഥ പ്രകാരം നിയമനം നടത്തി ലാഭം കൂടുതൽ പെരുപ്പിക്കാനുള്ള ഗൂഢ ലക്ഷ്യവും ഇതിന്ടെ പിന്നിൽ ഉണ്ടെന്നാണ് സംശയം. പിരിച്ചു വിട്ട ജീവനക്കാരെ തിരിച്ചെടുത്ത് പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുന്നത് വരെ പ്രക്ഷോഭം തുടരാൻ തന്നെയാണ് സിഐടിയുവിൽ യിൽ എഫിലേറ്റു ചെയ്‌ത ന്യൂ ജെനെറേഷൻ ബാങ്ക്സ് ആൻഡ് ഇൻഷുറൻസ് സ്റ്റാഫ്‌ അസ്സോസിയേഷന്റെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button