സ്വപ്ന ജോലിയും കുടുംബ സാമ്പത്തിക സുരക്ഷയും കണക്കിലാക്കി വിദേശത്തെയ്ക്ക് പോകുന്ന നിരവധി പ്രവാസികള്‍ നമുക്കുണ്ട്. എന്നാല്‍ ഇപ്പോള്‍ ആ പ്രവാസികള്‍ക്ക് നാണക്കേടുണ്ടാക്കുന്ന വാര്‍ത്തകളാണ് അടുത്തകാലത്തായി പുറത്തുവരുന്നത്. അവിഹിതബന്ധം ആരോപിച്ച് റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകം, ഷെറിന്‍ എന്ന ദത്തെടുത്ത കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയ മാതാപിതാക്കള്‍ തുടങ്ങി നിരവധി പേരുകള്‍ ഉയര്‍ന്നു വന്നിരുന്നു. ആ ഞെട്ടലില്‍ നിന്നും മോചിതരാകുന്നതിനു മുന്‍പേ മറ്റൊരു കേസില്‍ മലയാളി യുവതി പിടിയില്‍. കാമുകന്റെ ഭാര്യയെ ക്വട്ടേഷന്‍ കൊടുത്തുകൊല്ലിക്കാന്‍ ശ്രമിച്ച മലയാളി യുവതി ഷിക്കാഗോയില്‍ അറസ്റ്റിലായിരിക്കുകയാണ്. 31കാരിയായ ടീന ജോണ്‍സിനാണ് കൊലക്കേസില്‍ പിടിയിലായത്. വാടകക്കൊലയാളിയെ ഉപയോഗിച്ച് കൊലനടത്താന്‍ ശ്രമിച്ചതിനാണ് നേഴ്സായ ടീനാ ജോണ്‍സ് അറസ്റ്റിലായത്. ഈമാസം 12ന് വൂഡ്റിജ് പൊലീസിന് ലഭിച്ച ചില സൂചനകളില്‍ നിന്നാണ് ടീനയെ അറസ്റ്റ് ചെയ്തത്. ഈ വര്‍ഷം ജനുവരിയില്‍ ഒരുഗുണ്ടാസംഘത്തിന് 10,000 ഡോളര്‍ നല്‍കി ഒരു സ്ത്രീയെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയിരുന്നു. ഈ സംഭവമറിഞ്ഞ പൊലീസ് കഴിഞ്ഞ മൂന്നുമാസമായി ടീനയെ പിന്തുടരുകയായിരുന്നു.
ഈ കേസുകള്‍ പരിശോധിക്കുമ്പോള്‍ മിക്കതിന്റെയും പിന്നില്‍ പണത്തിന്റെ അഹങ്കാരവും പെണ്‍ ബുദ്ധിയുമാണ്. കഴിഞ്ഞ ആഴ്ചയിലാണ് മുന്‍ റേഡിയോ ജോക്കി രാജേഷിനെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയത്. ഈ കൊലപാതകത്തിലെ പ്രധാന പ്രതി അലി ഭായി കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഖത്തറിലുള്ള നൃത്താധ്യാപികയും രാജേഷും തമ്മിലുള്ള ബന്ധമാണ് കൊലയില്‍ കലാശിച്ചത്. ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ അബ്ദുള്‍ സത്താര്‍ നല്‍കിയ ക്വട്ടേഷനാണിതെന്ന് റൂറല്‍ എസ്പി പി അശോക് കുമാര്‍ അറിയിച്ചു. കേസിലെ ഒന്നാം പ്രതിയും മാസ്റ്റര്‍ ബ്രെയിനും സത്താറാണ്. നൃത്താധ്യാപികയായ ഭാര്യയും രാജേഷുമായുള്ള അടുപ്പം മൂലം സത്താറിന്റെ കുടുംബജീവിതം തകര്‍ന്നിരുന്നു. ഭാര്യയുമായി പിരിഞ്ഞതോടെ സത്താറിന്റെ ബിസിനസും പൊളിഞ്ഞു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു രാജേഷിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. തുടര്‍ന്ന് സത്താര്‍ അലിഭായിക്ക് കൊട്ടേഷന്‍ നല്‍കുകയായിരുന്നു.
മൂന്ന് വയസ്സുകാരിയായ ഷെറിന്‍ മാത്യൂസിനെ സ്വന്തം മകളെപോലെ വളര്‍ത്തേണ്ട മാതാപിതാക്കള്‍ കൊലപ്പെടുത്തിയത് ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു. ക്രൂരമായി ഉപദ്രവിച്ചപ്പോള്‍ കുട്ടി മരണപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ബോഡി ഉപേക്ഷിക്കുകയും കാണാതായെന്നു പരാതി നല്‍കുകയുമായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിനാണ് കുട്ടിയെ കാണാതായെന്ന് വെസ്ലി പരാതിപ്പെട്ടത്. തുടര്‍ന്ന് 22ന് ഷെറിന്റെ മൃതദേഹം കണ്ടെത്തി. വീടിന് അര കിലോമീറ്റര്‍ അകലെ കലിങ്കിന് അടിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് കുട്ടിയുടെ വളര്‍ത്തച്ഛനും മലയാളിയുമായ വെസ്ലി മാത്യൂസിനെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കുട്ടിയെ ഉപേക്ഷിച്ച കുറ്റത്തിന് വളര്‍ത്തമ്മ സിനി മാത്യൂസിനെതിരെയും കേസുണ്ട്. രണ്ട് വര്‍ഷം മുതല്‍ 20 വര്‍ഷം വരെ തടവും 10,000 യു എസ് ഡോളര്‍ പിഴയും ലഭിക്കാവുന്നതാണ് സിനിയുടെ പേരില്‍ ചുമത്തിയിരിക്കുന്ന കുറ്റം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നുമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കുറ്റം ചുമത്തിയിരിക്കുന്നത്. വെസ്ലിയുടെയും സിനിയുടെയും നാല് വയസുകാരി മകള്‍ ഇപ്പോള്‍ ശിശു സംരക്ഷണ സേവനകേന്ദ്രത്തിലാണ്.
സിബിഎസ് ചാനലിന്റെ 48 മണിക്കൂര്‍ എന്ന പരിപാടിയില്‍ ഇന്റര്‍നെറ്റിലെ സാധ്യതകളുപയോഗിച്ച് ക്വട്ടേഷന്‍ കൊടുത്തുവെന്ന റിപ്പോര്‍ട്ടാണ് കൊലക്കേസില്‍ ടീനയെ കുടുക്കാന്‍ സഹായിച്ചത്. ടീനയിലേക്ക് വിരല്‍ ചൂണ്ടിയ ടെലിവിഷന്‍ റിപ്പോര്‍ട്ടില്‍ പ്രാഥമിക അന്വേഷണം നടത്തിയ പൊലീസിന് സംഭവം സ്ഥിരീകരിക്കാനായി. ഇതോടെ ടീനയെ വിളിച്ചുവരുത്തി പൊലീസ് ചോദ്യം ചെയ്തു. ടീന വിവാഹിതയാണ്. ഭര്‍ത്താവുമൊത്താണ് താമസം. 2016 സെപ്റ്റംബര്‍ പതിനേഴിനായിരുന്നു മലയാളിയായ ടോബിയും ടീനയും തമ്മിലുള്ള വിവാഹം ഷിക്കാഗോയില്‍ വെച്ച് നടന്നത്. തിരുവല്ലക്കടുത്ത് കീഴ്‌വായ്‌പ്പൂര്‍ സ്വദേശികളുടെ മകളാണ് നഴ്സായ ടീന. ടോബി ഷിക്കാഗോയില്‍ സ്ഥിരതാമസക്കാരായ തിരുവല്ല വാളക്കുഴ സ്വദേശികളുടെ മകനാണ്.
Post Your Comments