പ്രായം കൂടുമ്പോൾ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് മനുഷ്യനു മാത്രമല്ല എല്ലാ ജീവലജാലങ്ങൾക്കുമുള്ളതാണ്. ഇവിടെ 700 വയസിൽ മരണത്തോട് മല്ലടിക്കുന്നത് ഒരു ആൽമരമാണ്. എന്നാൽ മനുഷ്യനേക്കാൾ നന്നായി ഈ ആൽമരത്തെ പരിചരിക്കാൻ നാട്ടുകാരുണ്ട്. ആയുസ് തിരികെ കൊണ്ടുവരാൻ ചികിത്സ നന്നായി കൊടുക്കുന്നുണ്ട്.
മരത്തിന് ഡ്രിപ്പ് നൽകി , നൽകുന്ന മരുന്നുകളോട് ശരീരം മികച്ച രീതിയിൽ പ്രതികരിക്കുന്നുമുണ്ട്. ആ ‘രോഗി’യുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് പറയുമ്പോൾ ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ആൽമരമാണ് ഇൗ രോഗി. മൂന്ന് ഏക്കറോളം സ്ഥലത്ത് പടർന്ന് പന്തലിച്ച് കിടക്കുന്ന ഇൗ ആൽമര മുത്തച്ഛന് ഡ്രിപ്പ് ചികിൽസ നൽകുന്നതാണ് ഇപ്പോൾ കൗതുക വാർത്തയാകുന്നത്. തെലങ്കാനയിലാണ് മുത്തച്ഛന്റെ സ്വദേശം.
കീടങ്ങളും പ്രാണികളും ആൽമരത്തെ ദോഷകരമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്. നിലനിൽപ്പ് തന്നെ അപകടത്തിലായതോടെയാണ് സുരക്ഷയൊരുക്കാനുള്ള ശ്രമങ്ങൾ അധികൃതർ ഉൗർജിതമാക്കിയത്. ഒരോ രണ്ടു മീറ്ററുകൾക്കുള്ളിലും കീടങ്ങളെ തുരത്താനുള്ള മരുന്ന് ഡ്രിപ്പായി നൽകുന്നുണ്ട്. തടി കാർന്ന് തിന്നുന്ന കീടങ്ങളാണ് ആൽമരത്തെ അധികം ബാധിച്ചിരിക്കുന്നത്. ആശുപത്രിയിൽ രോഗിയെ പരിചരിക്കുന്നതിന് സമാനമായിട്ടാണ് ആൽമരത്തെ ചികിൽസിക്കുന്നതും.
മൂന്ന് ഏക്കറിലേറെ പടർന്ന് പന്തലിച്ച് കിടക്കുന്ന ആൽമരത്തിന് ഭീമൻ ശാഖകളുമുണ്ട്. നിലവിൽ സന്ദർശിക്കാൻ നിരവധി സഞ്ചരികളാണ് എത്തികൊണ്ടിരിക്കുന്നത്. നിലവിൽ ആൽ മുത്തച്ഛന്റെ അവസ്ഥ തൃപ്തികരമാണെന്നാണ് അധികൃതരുടെ വിശദീകരണം. ഡ്രിപ്പ് കൂടാതെ മരത്തെ സംരക്ഷിക്കാൻ മറ്റു പലവഴികളും സ്വീകരിക്കുന്നുണ്ട്. നശിച്ച് കൊണ്ടിരുന്ന ഭീമൻ ശാഖകൾക്ക് കോൺക്രീറ്റ് ഉപയോഗിച്ച് താങ്ങ് നൽകാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.
Post Your Comments