KeralaLatest NewsNews

പ്രധാനമന്ത്രിയുടെ മരണ വാർത്ത ആഗ്രഹിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി ഒളിവിൽ

കാട്ടാക്കട: പ്രധാനമന്ത്രി ഉടന്‍ മരിക്കുമെന്നു സൂചന നല്‍കി ഫേസ്‌ബുക്കില്‍ പോസ്റ്റിട്ട സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കാട്ടാക്കട പൊലീസ് കേസെടുത്തു. കിള്ളി ബ്രാഞ്ച് സെക്രട്ടറി കടുവനാട് സ്വദേശി ഉണ്ണി (ലിനു26) ആണു പ്രധാന മന്ത്രി മരിക്കുമെന്ന സൂചന നല്‍കി പോസ്റ്റിട്ടത്. കേസെടുത്തതോടെ ഇയാൾ ഒളിവിലുമായി. നാളത്തെ പുലരി പ്രധാനമന്ത്രിയുടെ മരണവാര്‍ത്ത കേട്ടുണരണമെന്ന ഇയാളുടെ പോസ്റ്റ് പ്രധാനമന്ത്രിയെ അപായപ്പെടുത്തണമെന്ന ആഹ്വാനം നല്‍കുന്നതാണ്.

ഇക്കഴിഞ്ഞ 16ന് രാത്രി 11.20നാണ് ഇയാള്‍ തന്റെ എഫ്ബി പേജില്‍ പ്രധാനമന്ത്രിക്കെതിരെ കുറ്റകരമായ വരികള്‍ കുറിച്ചിട്ടത്. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് കിള്ളി കണ്ണന്റെ പരാതിയിലാണു കേസ് രജിസ്റ്റര്‍ ചെയ്തതെന്നു പൊലീസ് അറിയിച്ചു. സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ ഇന്നലെ ഉച്ചയ്ക്കാണു ബിജെപി പരാതി നല്‍കിയത്. സോഷ്യല്‍ മീഡിയയിലൂടെ ഗുരുതര കുറ്റകൃത്യം നടത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button