കൊച്ചി•കുപ്രസിദ്ധ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. ബി.എ ആളൂരിനെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കാൻ ശുപാര്‍ശ ചെയ്തതായി സൂചന. അപ്പല്ലേറ്റ് കൊളീജിയമാണ് അഡ്വ. ആളൂരിനെ ഹൈക്കോടതി ജഡ്ജിയാക്കാൻ ശുപാര്‍ശ ചെയ്തിരിക്കുന്നത്.
സമൂഹത്തില്‍ ഏത് ഹീനകൃത്യം നടന്നാലും അതിലെ പ്രതികൾക്ക് വേണ്ടി ഹാജരാകുന്ന അഡ്വ. ആളൂരിനെ ഹൈക്കോടതി ജഡ്ജിയാക്കാൻ ശുപാര്‍ശ ചെയ്ത അപ്പല്ലേറ്റ് കൊളീജിയത്തിന്റെ നടപടി സാധാരണ ജനങ്ങളിൽ ഞെട്ടലുളവാക്കിയിട്ടുണ്ട്. രണ്ട് ദിവസം മുൻപ് കൂടിയ അപ്പലേറ്റ് കൊളീജിയത്തിലാണു ആളൂരിന്റെ പേരും സുപ്രീം കോടതിയിലേക്കയക്കാൻ തീരുമാനിച്ചത്. കേസുകളിൽ നിന്നു ആളൂർ ഹാജരാകുന്നത് തടയാനുള്ള നീക്കമായി ഇതിനെ കാണുന്നവരുമുണ്ട്. ഏത് ഹൈക്കോടതിയിലേക്കാണു നിയമനം നടത്തേണ്ടത് എന്ന വിവരം ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
നേരത്തെ യോഗ്യതയില്ലാത്തവരെ ജഡ്ജി നിയമന ലിസ്റ്റിൽ കയറ്റി എന്ന വാർത്ത വിവാദമായിരുന്നു. സാധാരണ പാലിക്കേണ്ട ചട്ടങ്ങൾ കാറ്റിൽ പറത്തിയാണു ശുപാര്‍ശ. “ആകാശത്തിലെ പറവകൾ ” എന്ന സുവിശേഷ സംഘടനയുടെ പരിപാടിയിലെ സ്ഥിരം ക്ഷണിതാവായ അടുത്തിടെ പത്രസമ്മേളനം നടത്തി ഒന്നും മിണ്ടാതെ തന്നെ വിവാദമുണ്ടാക്കിയ കോടതിയിലെ ന്യായാധിപനാണു ആളൂരിന്റെ നിയമനത്തിനും പിന്നിൽ എന്നാണു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
അതേസമയം, ശുപാര്‍ശ ചെയ്തതിന് ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും ഇതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. കൊളീജിയം ശുപാര്‍ശകള്‍ പരസ്യമാക്കണമെന്നു വെല്ലുവിളിച്ച് ഒരു വിഭാഗം അഭിഭാഷകരും മുന്നോട്ട് നീങ്ങുന്നതാതായാണ് വിവരം.
Post Your Comments