ലക്നൗ: ഗോരഖ്പൂരിലെ ബിആര്‍ഡി ഹോസ്പറ്റിലില്‍ കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ച സംഭവത്തില്‍ ആരോപണവിധയനായ ഡോക്ടര്‍ കഫീല്‍ ഖന്റെ ആരോഗ്യനില വഷളാണ് എന്നും രക്ഷിക്കണമെന്നും ഡോക്ടറുടെ ഭാര്യ മാധ്യമങ്ങളോടു ആവശ്യപെട്ടു.
ഹോസ്പറ്റിലില്‍ ഓക്സിജന്‍ ഇല്ലാതിരുന്ന സാഹചര്യത്തില്‍ മറ്റുള്ള ആശുപത്രികളില്‍ നിന്നു ഓക്സിജന്‍ എത്തിച്ചു കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍ നടത്തിയ പരിശ്രമത്തെ ദേശിയ മാധ്യമങ്ങള്‍ എല്ലാം വളരെ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെതിരെ നിരവധി ആരോപണങ്ങള്‍ ഡോക്ടര്‍ കഫീല്‍ ഖാനു നേരിടേണ്ടി വന്നു. ഇതിനു പിന്നാലെ ദുരന്തത്തിനു കാരണക്കാരന്‍ എന്ന കുറ്റം ചുമത്തി ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
സംഭവത്തിനു ശേഷം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുറത്തു നിന്നു സിലണ്ടറുകള്‍ കൊണ്ടു വന്നു കുട്ടികളുടെ ജീവന്‍ രക്ഷിച്ചു എന്നു കരുതുന്നുണ്ടോ? അതു ഞങ്ങള്‍ നോക്കിക്കോളാം എന്നായിരുന്നു കഫീല്‍ ഖാനോടു പറഞ്ഞത്.
കഴിഞ്ഞ മാര്‍ച്ചു മാസം ഇദ്ദേഹത്തിനു സ്ട്രോക്ക് ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ആവശ്യമായ ചികിത്സ ജയിലില്‍ ലഭിച്ചിരുന്നില്ല. ആരോഗ്യനില വഷളായി കൊണ്ടിരിക്കുന്നു. അദ്ദേഹത്തിനു വേണ്ട ചികിത്സ നല്‍കാന്‍ ആശുപത്രി തയാറാകുന്നില്ല എന്നു കഫീല്‍ഖാന്റെ ഭാര്യ മാധ്യമങ്ങളോടു പറഞ്ഞു. സ്ട്രോക്ക് ഉണ്ടായതിനു ശേഷം കൃത്യമായ ചികിത്സ ഉറപ്പാക്കാന്‍ അദ്ദേഹത്തെ ലക്നൗവിലേയ്ക്കു മാറ്റണമെന്ന് ജയില്‍ അധികൃതര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിരുന്നു. എങ്കിലും ഇത് പാലിക്കാന്‍ ജയില്‍ ഡിപ്പാര്‍ട്ട്മെന്റ് തയാറായില്ല എന്നു അവര്‍ പറയുന്നു.
Post Your Comments