CricketLatest NewsNewsIndiaSports

മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ പൊട്ടിത്തെറിച്ച് വിരാട് കോഹ്ലി; വീഡിയോ കാണാം

മുംബൈ: മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ അമ്പയർമാരോട് തർക്കിച്ച് ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ഹാര്‍ദിക് പാണ്ഡ്യയുടെ വിക്കറ്റിനെച്ചൊല്ലിയായിരുന്നു കോഹ്ലി അമ്പയർമാരോട് പൊട്ടിച്ചെറിച്ചത്. മുംബൈ ഇന്ത്യന്‍സിന്റെ ഇന്നിങ്‌സിലെ 19-ാം ഓവറിലായിരുന്നു സംഭവം. ക്രിസ് വോക്‌സിന്റെ പന്തില്‍ ഹാർദിക് ഷോട്ടിന് ശ്രമിച്ചെങ്കിലും പന്ത് വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ കൈകളിലെത്തി. ഫീല്‍ഡ് അമ്പയര്‍മാര്‍ ഔട്ടും പ്രഖ്യാപിച്ചു.

Read Also: യുവാവ് ട്രെയിനില്‍ നിന്നും വീണ് മരിച്ചതില്‍ ദുരൂഹത

ഹാര്‍ദിക് റിവ്യൂ ആവശ്യപ്പെട്ടതിനെ തുടർന്ന് റീ പ്ലേ കണ്ട ശേഷം തേര്‍ഡ് അമ്പയര്‍ നോട്ട് ഔട്ട് വിളിക്കുകയായിരുന്നു. പക്ഷേ ഹാര്‍ദികിന്റെ ബാറ്റില്‍ പന്തുരസിയെന്ന സംശയം അപ്പോഴും ബാക്കി നില്‍ക്കുന്നുണ്ടായിരുന്നു.ഇതാണ് കോഹ്‌ലിയെ ദേഷ്യം പിടിപ്പിച്ചത്. മത്സരശേഷം ഓറഞ്ച് ക്യാപ്പ് വാങ്ങാനും കോഹ്ലി മടി കാണിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button