Latest NewsNewsBusiness

മൊബൈല്‍ കമ്പനികളുടെ ഫോണ്‍ നിരക്കുകളും പ്ലാനുകളും സംബന്ധിച്ച് ട്രായിയുടെ പുതിയ തീരുമാനം

ന്യൂഡല്‍ഹി : വിവിധ മൊബൈല്‍ കമ്പനികളുടെ ഫോണ്‍ നിരക്കുകളും പ്ലാനുകളും വ്യക്തമാക്കുന്ന വെബ്‌സൈറ്റുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). നിലവിലുള്ള എല്ലാ മൊബൈല്‍ നിരക്കുകളും പ്രസ്തുത വെബ് സൈറ്റില്‍ ലഭ്യമാണ്. ഇതോടെ ഉപഭോക്താക്കള്‍ക്ക് ഓരോ കമ്പനിയുടെയും നിരക്കുകള്‍ താരതമ്യം ചെയ്യാനാകും.

സ്‌പെഷ്യല്‍ താരിഫ് വൗച്ചറുകള്‍, സാധാരണ നിരക്കുകള്‍, പ്രമോഷനല്‍ താരിഫുകള്‍ വാല്യു ആഡഡ് സര്‍വീസ് പായ്ക്കുകള്‍ തുടങ്ങിയവയും വെബ് സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഇത്രയും സുതാര്യമായി മൊബൈല്‍ നിരക്കുകള്‍ ലഭ്യമാക്കുന്ന ഒരു പ്ലാറ്റ്‌ഫോം സര്‍ക്കാര്‍ പിന്തുണയില്‍ ആദ്യമായാണു നടപ്പാക്കുന്നതെന്ന് ട്രായ് അറിയിച്ചു.

പൊതുജനങ്ങള്‍ക്കും മൊബൈല്‍ കമ്പനികള്‍ക്കും വെബ്‌സൈറ്റ് പരിശോധിച്ച് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കാന്‍ 15 ദിവസമാണ് അനുവദിച്ചിരിക്കുന്നതെന്ന് ട്രായ് സെക്രട്ടറി സുനില്‍ ഗുപ്ത അറിയിച്ചു.

ഈ സേവനം നിലവില്‍ ഡല്‍ഹിയില്‍ മാത്രമാണ് ലഭ്യമാകുക. പൊതുജനങ്ങളില്‍നിന്നു അഭിപ്രായങ്ങള്‍ സ്വീകരിച്ചശേഷം എല്ലായിടത്തേയ്ക്കും വ്യാപിപ്പിക്കും. വിവിധ താരിഫ് പ്ലാനുകളും മറ്റുള്ളവയും ഉപഭോക്താക്കളുടെ എളുപ്പത്തിനായി ട്രായ്യുടെ വെബ് സൈറ്റില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന ഫോര്‍മാറ്റില്‍ ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button