
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം. സംസ്ഥാനത്ത് വൈദ്യുതി ലഭ്യതയിലെ കുറവ് പരിഹരിക്കാനുള്ള നടപടി തുടങ്ങിയതായി കെ.എസ്.ഇ.ബി അറിയിച്ചു. മൂഴിയാര്‍ പവര്‍ ഹൗസിലെ സാങ്കേതികത്തകരാറും പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യതയിലെ കുറവുമാണ് കാരണം. 300 മെഗാ വാട്ടിന്റെ കുറവാണ് ഉള്ളത്. അധികം വൈദ്യുതി കിട്ടിയില്ലെങ്കില്‍ ഇന്നും വൈകീട്ട് 6.30നും 9.30 നും ഇടയില്‍ ചെറിയ തോതില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകും. ഇന്നലെ രാത്രി പലയിടത്തും നിയന്ത്രണം ഉണ്ടായിരുന്നു.
Post Your Comments