ജിദ്ദ: സിനിമാ ലോകത്തേക്ക് ചുവടുമാറ്റം നടത്തി സൗദി. മൂന്നര പതിറ്റാണ്ടിന് ശേഷം ആദ്യമായി സൗദയിയില്‍ ഇന്ന് സിനിമ പ്രദര്‍ശിപ്പിക്കും. റിയാദിലെ കിംഗ് അബ്ദുള്ള ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ടില്‍ പുതുതായി പണിത സിനിമാ കോംപ്ലക്സില്‍ പ്രദര്‍ശനം നടത്തുന്നത്. സൗദി ഡെവലപ്മെന്റ് ആന്റ് ഇന്‍വെസ്റ്റ്മെന്റ് എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയും യുഎസിലെ തിയേറ്റര്‍ ശൃംഖലയായ എഎംസി എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്.
പൊതുജനങ്ങള്‍ക്കായി അടുത്തമാസം മുതലാണ് തിയേറ്ററുകള്‍ തുറന്ന് കൊടുക്കുന്നത്. ഈ മാസം അവസാനം മുതല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുവാന്‍ സാധിക്കും. നികുതിയടക്കം അറുപത് റിയാലാണ് ടിക്കറ്റ് നിരക്ക്. 620 സീറ്റുകളുള്ള തിയേറ്ററില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക പ്രദര്‍ശനങ്ങള്‍ ഉണ്ടാകും. സൗദിയില്‍ അഞ്ച് വര്‍ഷത്തിനകം 40 തിയേറ്ററുകള്‍ തുറക്കും. രാജ്യത്തെ രണ്ടാമത്തെ തിയേറ്റര്‍ ജിദ്ദയിലായിരിക്കും ആരംഭിക്കുക.
Post Your Comments