ന്യൂഡല്‍ഹി: രാമക്ഷേത്രം തകര്‍ത്തത് ഇന്ത്യന്‍ മുസ്ലീങ്ങളള്‍ അല്ലെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. ഇന്ത്യാക്കാരെ അപമാനിക്കാന്‍ വിദേശ ശക്തികളാണ് ഇവിടുത്തെ ക്ഷേത്രങ്ങള്‍ നശിപ്പിച്ചതെന്നും മുംബൈയില്‍ വിരാട്ട് ഹിന്ദു സമ്മേളനത്തില്‍ പ്രസംഗിക്കവെ മോഹന്‍ ഭാഗവത് പറഞ്ഞു. ഇന്ത്യക്കാര്‍ അങ്ങനെ ഒന്നും ചെയ്തിട്ടില്ല.
വിദേശ ഇന്ത്യാക്കാര്‍ തകര്‍ത്ത രാം മന്ദിര്‍ നിര്‍മ്മിക്കേണ്ടത് നമ്മുടെ കടമയാണ്. അതിന് വേണ്ടിയുള്ള സമരം തുടരും.ഇന്ന് നമ്മള്‍ സ്വതന്ത്രരാണ്. തകര്‍ക്കപ്പെട്ടതെല്ലാം പുനഃസ്ഥാപിക്കാന്‍ നമ്മുക്ക് സ്വാതന്ത്ര്യമുണ്ട്. രാം മന്ദിര്‍ പുനര്‍ നിര്‍മ്മിച്ചില്ലെങ്കില്‍ നമ്മുടെ സംസ്‌കാരം മുറിഞ്ഞില്ലാതാകുമെന്നും ഭാഗവത് വ്യക്തമാക്കി.
Post Your Comments