മലപ്പുറം: താനൂരില്‍ തകര്‍ത്ത കടകള്‍ മുസ്ലിം സഹോദരങ്ങള്‍ പുനര്‍നിര്‍മ്മിക്കുവാനുള്ള പൊതു ധനസഹായ കൂട്ടായ്മക്ക് നേതൃത്വം നല്‍കി മന്ത്രി കെ ടി ജലീല്‍. സോഷ്യല്‍ മീഡിയാ ഹര്‍ത്താലില്‍ അക്രമിക്കപ്പെട്ട താനൂരിലെ കടകള്‍ സന്ദര്‍ശിച്ച ശേഷം ഇന്ന് മാധ്യമങ്ങളോട് സംസാരിക്കവേ, സഹോദര മതക്കാരുടെ കടകള്‍ തകര്‍ക്കപ്പെട്ടതില്‍ ഉടമകളോട് ഞാന്‍ മാപ്പ് ചോദിക്കുന്നതായും മന്ത്രി പറഞ്ഞു.
സോഷ്യല്‍ മീഡിയ ഹര്‍ത്താലിന്റെ മറവില്‍ നാഥനില്ലാതെ അഴിഞ്ഞാടി നാട്ടില്‍ വര്‍ഗ്ഗീയ കലാപത്തിന് ശ്രമം നടത്തിയവരെ പാര്‍ട്ടി നോക്കാതെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മന്ത്രി ഉറപ്പ് നൽകി. നശിപ്പിക്കപ്പെട്ട കടകള്‍ പൂര്‍വ്വ സ്ഥിതിയിലാക്കുവാന്‍ പൗരപ്രമുഖരും ബിസിനസുകാരുമടങ്ങുന്ന മുസ്ലിം കൂട്ടായ്മയുടെ ലക്ഷങ്ങളുടെ ധനസഹായം മന്ത്രി പ്രഖ്യാപിച്ചു.
25000 രൂപ സ്വയം നല്‍കി മന്ത്രി തന്നെ നേതൃത്വം നല്‍കി. ജില്ലാ കളക്ടര്‍ അമിത് മീണ യുടെ സാന്നിധ്യത്തിലായിരുന്നു മന്ത്രി മാധ്യമ പ്രവര്‍ത്തകരെ കണ്ടത്
Post Your Comments