Latest NewsKeralaNews

ജുനൈദ് വധം ബീഫ് പ്രചരണായുധമാക്കിയ നികൃഷ്ടജീവികൾ ഇപ്പോൾ മിണ്ടുന്നില്ല : കെ സുരേന്ദ്രൻ

ജുനൈദ് വധം പ്രചാരണായുധമാക്കിയവർ ഇപ്പോൾ മിണ്ടുന്നില്ലെന്നു കെ സുരേന്ദ്രൻ. സത്യം ഞങ്ങൾ ആവർത്തിച്ചുപറഞ്ഞിട്ടും മോദിക്കും ബി. ജെ. പിക്കുമെതിരെ ഏററവും നിന്ദ്യമായ പ്രചാരണായുധമാക്കി ജുനൈദ് വധം മാററിയ നികൃഷ്ടജീവികൾ ഇപ്പോൾ ഒന്നും മിണ്ടുന്നില്ല. പിണറായി പത്തുലക്ഷവുമായി ഹരിയാനയിലേക്ക് ഓടി. മനോരമ പറയാതെ വയ്യയിലൂടെ പലതവണ വിഷം ചീററി. ഏഷ്യാനെറ്റിൻറെ കവർസ്ടോറി വായിൽതോന്നിയ വൃത്തികേടുകൾ മുഴുവൻ മോദിക്കെതിരെ പുലമ്പി.

ഇടതുപക്ഷത്തിനുവേണ്ടി അടിമവേലയെടുക്കുന്ന കൂലി മാധ്യമങ്ങൾ രാജ്യത്തെമ്പാടും ആർത്തട്ടഹസിച്ചു. ഇടതുസംഘടനകളും തീവ്രവാദശക്തികളും രാജ്യത്തിനെതിരെ തിരിഞ്ഞു. ഇത്തരം ദേശവിരുദ്ധശക്തികളോട് ജനാധിപത്യമാർഗ്ഗത്തിൽ സംസാരിക്കുന്നതിൽ അർത്ഥമുണ്ടെന്ന് തോന്നുന്നില്ല.

ജുനൈദിൻറെ കൊലപാതകത്തിനുപിന്നിൽ ബീഫ് കൈവശം വെച്ചതിൻറെ പ്രശ്നങ്ങളോ ഗോരക്ഷകരുടെ അക്രമമോ അല്ലെന്നും തീവണ്ടിയിൽ ബർത്തിൻറെ പേരിൽ നടന്ന ആകസ്മിക അക്രമായിരുന്നുവെന്നും പഞ്ചാബ്- ഹരിയാന ഹൈക്കോടതി അസന്നിഗ്ദമായി പറയുന്നു. കെ സുരേന്ദ്രൻ പറയുന്നു. തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇത് പറഞ്ഞത്. പോസ്റ്റിന്റെ പൂർണ്ണരൂപം :

shortlink

Related Articles

Post Your Comments

Related Articles


Back to top button