ബെയ്ജിങ്: ഹിമാലയം വഴി ഇന്ത്യയെയും നേപ്പാളിനെയും ചൈനയെയും തമ്മിൽ ബന്ധിപ്പിക്കുന്ന സാമ്പത്തിക ഇടനാഴി പദ്ധതിയുമായി ചൈന. ചൈനയുടെയും നേപ്പാളിന്റെയും വിദേശകാര്യ മന്ത്രിമാര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തെക്കുറിച്ച് ചർച്ച ചെയ്തത്. മൂന്ന് രാജ്യങ്ങള്‍ക്കും സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ പദ്ധതിക്ക് കഴിയുമെന്നാണ് ചൈനയുടേയും നേപ്പാളിന്റെയും അവകാശവാദം. ഈ സാഹചര്യത്തില്‍ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ ഇന്ത്യയും ചൈനയും സഹകരിക്കണമെന്ന് നേപ്പാള്‍ അഭ്യര്‍ഥിച്ചു.
Read Also: താനൂരില്‍ തകര്‍ത്ത കടകള്‍ മുസ്ലിം സഹോദരങ്ങള്‍ പുനര്നിര്മ്മിക്കുമെന്നു മന്ത്രി കെ ടി ജലീൽ
ഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള കോടികളുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയിൽ ചൈനയും നേപ്പാളും നേരത്തെ തന്നെ പങ്കാളികളാണ്. ദേശീയപാതകളെയും റെയില്‍വെ ലൈനുകളെയും തുറമുഖങ്ങളെയും വിമാനത്താവളെയും ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതി സംബന്ധിച്ച ധാരണയിലാണ് ഇരുരാജ്യങ്ങളും എത്തിയിട്ടുള്ളത്.
Post Your Comments