സൂറത്ത്: രണ്ടാം ഭാര്യയെ കൊന്നു കഷ്ണങ്ങളാക്കി ഉപേക്ഷിക്കുന്നതിനിടെ യുവാവ് പിടിയില്‍. കുടുംബ വഴക്കിനിടെയാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയത്. പൊലീസ് അറസ്റ്റ് ചെയ്തത് സൂറത്തിലെ ഷാനവാസ് ഷെയ്ഖ് എന്നയാളെയാണ്. ഇയാള്‍ കൊന്ന് കഷ്ണങ്ങളാക്കിയത് രണ്ടാംഭാര്യ സുലേഖയാണെന്ന് പൊലീസ് വ്യക്തമാക്കി.
read also: ഇരട്ടക്കുട്ടികളെ കഴുത്തറുത്തു കൊന്ന് തുണിയില്‍ പൊതിഞ്ഞുവച്ച അമ്മയ്ക്ക് ജീവപര്യന്തം
സുലേഖയും ഷാനവാസും തമ്മില്‍ ആദ്യഭാര്യയുടെ പേരില്‍ വഴക്ക് പതിവായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. ഇതേ ചൊല്ലി സുലേഖയുമായുണ്ടായ കടുത്ത വഴക്കിനൊടുവിലാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് 11 കഷ്ണങ്ങളായി മൃതദേഹം മുറിക്കുകയും നഗരത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലായി നിക്ഷേപിക്കുകയും ചെയ്തു.
ഒരു പൊലീസുകാരന് ഇയാളെ മൃതദേഹ ഭാഗങ്ങള്‍ വലിച്ചെറിയുന്നതിനിടയില് കാണുകയും ചോദ്യം ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. സൂറത്തില്‍ 11 വയസ്സുള്ള പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്. ക്രൂരമായ ബലാത്സംഗത്തിനൊടുവില്‍ കൊല്ലപ്പെട്ട ഈ കുട്ടിയുടെ ശരീരത്തില്‍ 80ല്‍ അധികം മുറിവുകളാണുണ്ടായിരുന്നത്.
Post Your Comments