കോട്ടയം: മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് ഒരു കോളേജ് കൂടി അടച്ചുപൂട്ടി. കിടങ്ങൂര്‍ എഞ്ചിനീയറിങ് കോളേജാണ് അടച്ച് പൂട്ടിയത്. ഹോസ്റ്റലുകളില്‍ നിന്നാണ് രോഗം പടര്‍ന്നു പിടിച്ചത്. വിദ്യാര്‍ഥികളും അധ്യാപകരും അടക്കം 40 പേര്‍ക്ക് ഇതുവരെ മഞ്ഞപ്പിത്തം പിടിപെട്ടിട്ടുണ്ട്. ആരോഗ്യ വകുപ്പ് കോളേജില്‍ പരിശോധന നടത്തുകയാണ്.
നേരത്തെ മാന്നാനം കെ.ഇ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മഞ്ഞപ്പിത്തബാധയുണ്ടായതിനെ തുടര്‍ന്ന് ഒരു വിദ്യാര്‍ത്ഥി മരിച്ചിരുന്നു. തിരുവനന്തപുരം നേമം എടക്കോട് സ്‌നേഹസില്‍ സുരേഷിന്റെ മകന്‍ പ്രേം സാഗറാണ് മരിച്ചത്.
കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം. വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കുമുള്‍പ്പെടെ 200 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കോളേജ് കാന്റീനില്‍നിന്നാണ് രോഗബാധയെന്നാണ് ആദ്യം കരുതിയത്. ഇവിടെ കിണറിനോടുചേര്‍ന്നുള്ള സെപ്റ്റിക് ടാങ്ക് പൊട്ടിയൊലിച്ച നിലയിലാണെന്ന് കണ്ടെത്തിയിരുന്നു.
Post Your Comments