Latest NewsNewsIndia

കുട്ടികളുടെ അശ്ശീല വീഡിയോ പ്രചരിപ്പിച്ചിരുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ് : മുഖ്യകണ്ണി പന്ത്രണ്ടാംക്ലാസുകാരന്‍

ന്യൂഡല്‍ഹി: രാജ്യാന്തര തലത്തില്‍ വ്യാപിച്ച് കിടക്കുന്ന ചൈല്‍ഡ് പോണ്‍ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ മുഖ്യകണ്ണികള്‍ പോലീസ് വലയില്‍. 28 രാജ്യങ്ങളിലായി പടര്‍ന്നു കിടക്കുന്ന ഗ്രൂപ്പിന്റെ മുഖ്യകണ്ണികളെ ഇന്‍ഡോറില്‍ വെച്ചാണ് പോലീസ് പിടികൂടിയത്. ഐ.ടി ആക്ട് 67 ബി പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

പിത്താംപൂരില്‍ ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇലക്ട്രോണിക് എഞ്ചിനീയര്‍ ആയ 24 കാരന്‍ മകരന്ത് സാലൂങ്കെ, വീട്ടുപകരണങ്ങളുടെ വില്‍പ്പന നടത്തുന്ന ഓംകാര്‍ സിങ് റാത്തോര്‍, പന്ത്രണ്ടാം ക്ലാസുകാരന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്. ഇന്‍ഡോര്‍ പോലീസിന്റെ സൈബര്‍ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലാകുന്നത്.

ചിത്രങ്ങളുടെ അശ്ശീല ചിത്രങ്ങളും വീഡിയോകളുമാണ് പണമടച്ച് അംഗമാകുന്ന ഗ്രൂപ്പില്‍ പരസ്പരം കൈമാറിയിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ വ്യാപിച്ചു കിടക്കുന്ന ഗ്രുപ്പില്‍ 454 ഓളം അംഗങ്ങളുണ്ട്. ഗ്രൂപ്പില്‍ ഏറെയും ഇന്ത്യയില്‍ നിന്നും, പാക്കിസ്ഥാനില്‍ നിന്നുമുള്ളവരാണ്. ഇന്ത്യയില്‍ നിന്ന് 205 പേരാണ് അംഗങ്ങളായിട്ടുള്ളത്്. പാക്കിസ്ഥാനില്‍ നിന്ന് 177 പേരുണ്ട്. അമേരിക്ക, തായ്ലാന്‍ഡ്, മെക്സികോ, അര്‍ജന്റീന എന്നീ രാജ്യങ്ങളിലുള്‍പ്പെടെ ഗ്രൂപ്പില്‍ അംഗങ്ങളായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button