KeralaLatest NewsNews

കൊച്ചിയില്‍ സിപിഎം നേതാവിന്റെ വീട്ടില്‍ ബാലികയെ പീഡിപ്പിച്ചു, ഒതുക്കി തീർക്കാൻ ശ്രമമെന്ന് ആരോപണം

എറണാകുളം: ജില്ലയിലെ പെരുമ്പാവൂരിൽ , 4 വയസ്സുള്ള പിഞ്ചു കുഞ്ഞിനെ റേപ്പ് ചെയ്ത ശേഷം പുറത്തു പറയാതിരിക്കാൻ അമ്മക്ക് 2000 രൂപ വാഗ്ദാനം ചെയ്തതായി ആരോപണം. ബംഗാളില്‍ നിന്നു കരാര്‍ ജോലിക്ക് വന്ന കുടുംബത്തിലെ നാല് വയസുകാരി പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്. കന്യാകുമാരി സ്വദേശിയാണ് പീഡിപ്പിച്ചത്. ഇയാളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. മാര്‍ച്ച്‌ 31ന് പെരുമ്പാവൂരിലെ വെങ്ങോല പഞ്ചായത്തിലാണ് സംഭവം നടന്നത്.

എന്നാല്‍ ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തിലെ കുട്ടിയായതു കൊണ്ടുതന്നെ സംഭവം മൂടിവയ്ക്കുകയായിരുന്നു. പഞ്ചായത്തംഗം സലീമിന്റെ വീട്ടില്‍ വച്ചാണ് സംഭവം നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുട്ടിയില്‍ നിന്ന് പോലീസും ശിശു സംരക്ഷണ സമിതിയും മൊഴിയെടുത്തു. കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. പെണ്‍കുട്ടിയുടെ കുടുംബത്തിന് 2000 രൂപ നല്‍കി കേസ് ഒതുക്കാന്‍ സലീം ശ്രമിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്. പെണ്‍കുട്ടിയുടെ മാതാവാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വസ്ത്രങ്ങള്‍ മുഴുവന്‍ ഊരി മാറ്റിയ ശേഷം മോശമായി ശരീര ഭാഗങ്ങളിൽ സ്പർശിച്ചതായും മാതാവ് പറയുന്നു. പോക്‌സോ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് പോലീസ് അറിയിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.സംഭവം ചര്‍ച്ചയായിട്ടും കേരളത്തിലെ മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തില്ലെന്ന ആക്ഷേപം ശക്തമാണ്. ഇരയായ കുട്ടി മരിച്ചാല്‍ മാത്രമുണരുന്ന ധാര്‍മ്മിക ബോധമാണ് പലരുടേയും എന്ന ആക്ഷേപവും ഉയര്‍ന്നു.

അതേസമയം ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ സംഭവം വാര്‍ത്തയാക്കിയിരുന്നു. ഇതിനിടെ സിപിഎം പഞ്ചായത്തംഗത്തെ ബിജെപി ആക്രമിക്കുകയാണെന്നാരോപിച്ച്‌ സലിമിന് പിന്തുണയുമായി സിപിഎം പ്രാദേശിക നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button