Latest NewsKeralaMenNewsIndiaWomenInternationalLife StyleHealth & Fitness

“ഈ നേരത്താണോ” നിങ്ങള്‍ വയാഗ്ര കഴിക്കുന്നത് : എങ്കില്‍ സൂക്ഷിക്കണം !

ലൈംഗികതയെ സാരമായി ബാധിക്കുന്ന കാര്യമാണ് പുരുഷന്മാരില്‍ കണ്ടു വരുന്ന ഉദ്ധാരണ ശേഷിക്കുറവ്. ഇതിന് നല്ലൊരു പരിഹാരമായാണ് വയാഗ്ര മരുന്നുകള്‍ വിപണിയില്‍ സജീവമായത്. ദാമ്പത്യബന്ധം താറുമാറാകുന്ന അവസ്ഥയില്‍ നിന്നും കുടുംബങ്ങളെ രക്ഷിച്ചതിന് വയാഗ്രയ്ക്കുള്ള സ്ഥാനം ചെറുതല്ല. എന്നാല്‍ പുരുഷന്മാര്‍ക്ക് ലഭിച്ച വയാഗ്ര എന്ന വരം അനവസരത്തില്‍ ഉപയോഗിച്ചാല്‍ മറ്റ് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും വിദഗ്ദര്‍ പറയുന്നു. ഓരോ ഘട്ടത്തിലും ശ്രദ്ധിച്ചാല്‍ വയാഗ്ര കൊണ്ടുണ്ടാകുന്ന ദോഷങ്ങളെ മാറ്റി നിര്‍ത്താനാവും.

മരുന്നുകള്‍ കഴിക്കുന്നുണ്ടെങ്കില്‍ വയാഗ്ര കഴിവതും ഒഴിവാക്കണം. ഹൃദയം ,വൃക്ക, തലച്ചോര്‍ തുടങ്ങിയ അവയവങ്ങള്‍ക്ക് തകരാറുള്ളവര്‍ വയാഗ്ര തൊടാനേ പാടില്ല. ഇസിജിയും രക്തത്തിന്‌റെ പരിശോധനയും നടത്തിയ ശേഷം ഹൃദ്‌രോഗ വിദഗ്ധന്‌റെ അനുമതിയോടെ മാത്രമേ വയാഗ്ര ഉപയോഗിക്കാവു. അതും വളരെ മിതമായ അളവില്‍.

മദ്യപിച്ച ശേഷവും വയാഗ്ര ഉപയോഗം പാടില്ല. ഉദ്ധാരണത്തെ സാരമായി ബാധിക്കുന്ന ഒന്നാണ് മദ്യം. ലിംഗത്തിലെ രക്തക്കുഴലുകളെ പ്രവര്‍ത്തന രഹിതമാക്കുന്നതാണ് അമിത മദ്യ ഉപയോഗം. മദ്യപിക്കുന്നവരില്‍ വയാഗ്ര ഫലിക്കാറുമില്ല.

മാനസികപിരിമുറക്കമുള്ളപ്പോഴും വയാഗ്ര ഉപയോഗം പാടില്ല. ഇത്തരം അവസരങ്ങളില്‍ കൗണ്‍സിലിങ് വിദഗ്ധന്‌റെ നിര്‍ദ്ദേശത്തൊടെ വയാഗ്ര ഉപയോഗിക്കാം.

പ്രധാന അവയവങ്ങളെ ബാധിക്കുന്ന മാരക രോഗങ്ങളുള്ളവര്‍ വയാഗ്ര തൊടാന്‍ പാടില്ല. അള്‍സര്‍, ലുക്കീമിയ, ഹീമോഫീലിയ തുടങ്ങിയ രോഗമുള്ളവരും ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ വയാഗ്ര ഉപയോഗിക്കരുത്. അലര്‍ജിയുള്ളവരും വയാഗ്ര ഒഴിവാക്കണം.

ഉദ്ധാരണ ശേഷി ഉള്ളവരും വയാഗ്ര ഉപയോഗിക്കാന്‍ പാടില്ല. ഇത് ഇല്ലാത്ത പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയേ ചെയ്യൂ. സ്ത്രീകള്‍ വയാഗ്ര ഉപയോഗിക്കാന്‍ പാടില്ല. വയാഗ്ര പുരുഷന്മാരുടെ മാത്രം മരുന്നാണ്. ഇത് കൃത്യമായി അറിഞ്ഞിരിക്കണം.

ഇതൊക്കെയാണെങ്കിലും വയാഗ്ര ഉപയോഗിക്കുന്നതിന് മുന്‍പ് ഡോക്ടറുടെ സേവനം തേടുന്നതും പരിശോധനകള്‍ കൃത്യമായി നടത്തുന്നതും ഏറെ ഗുണം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button