Latest NewsKeralaMenNewsIndiaInternationalWomenGulfLife StyleHealth & Fitness

സൂക്ഷിക്കൂ! “ഈ ഗര്‍ഭനിരോധന മാര്‍ഗം ജീവന്‍ അപകടത്തിലാക്കി” : 25കാരി പറയുന്നു

ദിവസം ചെല്ലും തോറും പുതിയ രീതിയിലുള്ള ഗര്‍ഭനിരോധന മാര്‍ഗങ്ങളാണ് ആരോഗ്യ മേഖലയില്‍ എത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇവയുടെ പലതിന്‌റെയും ഗുണവും ദോഷവും തിരിച്ചറിയാതെയാണ് പലരും ഇവ ഉപയോഗിക്കുന്നത്. ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിക്കാത്തവര്‍ തീര്‍ച്ചയായും ഈ 25കാരിയുടെ വാക്കുകള്‍ കേള്‍ക്കണം. ഓസ്‌ട്രേലിയ സണ്‍ഷൈന്‍ കോസ്റ്റ് സ്വദേശിയായ 25കാരി ഷാനോന്‍ ഹബ്ബാര്‍ഡാണ് ഈ മുന്നറിയിപ്പ് തരുന്നത്.

ഷാനോന്‍ മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കിയ ശേഷമാണ് ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്ന (intra uterine device (iud) ) “മിറേന” എന്ന കൃത്രിമ ഗര്‍ഭ നിരോധന മാര്‍ഗം സ്വീകരിച്ചത്. ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ തേടിയ ശേഷമാണ് പുതുതായി പ്രചരണം വര്‍ധിച്ചുവരുന്ന ഗര്‍ഭ നിരോധന മാര്‍ഗമായ iud പരീക്ഷിച്ചത്. എന്നാല്‍ ഇനി ഒരു ഗര്‍ഭധാരണത്തിന് ഷാനോന് സാധിക്കില്ല. പല ഗര്‍ഭനിരോധന മാര്‍ഗങ്ങളും പരീക്ഷിച്ചിട്ടും ഫലിക്കാത്തതും “അലര്‍ജി”യുമാണ് iud പരീക്ഷിക്കാന്‍ കാരണമായതെന്ന് ഷാനോന്‍ പറയുന്നു.

നാലാമത് ഒരു കുഞ്ഞിനു കൂടി ആഗ്രഹിച്ചിരുന്ന ഷാനോനും ഭര്‍ത്താവ് കോറിയും ഇപ്പോള്‍ അതീവ ദുഃഖിതരാണ്. നിക്ഷേപിക്കുന്ന സമയത്ത് ചെറിയ വേദന മാത്രമാണ് അനുഭവപ്പെടുക. ഷാനോന്‌റെ ഗര്‍ഭപാത്രത്തിന് അല്‍പം വളവുണ്ടായിരുന്നെങ്കിലും സാരമില്ലെന്നായിരുന്നു ഡോക്ടര്‍മാരും പറഞ്ഞത്. പക്ഷേ വീട്ടിലെത്തിയ ശേഷം രക്തസ്രാവം കലശലാകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഗര്‍ഭപാത്രത്തില്‍ നിന്നും ഉപകരണം നീക്കിയിട്ടും രക്തസ്രാവം നിലച്ചില്ല.

ഇതോടെ “ബലൂണ്‍ കത്തീറ്റര്‍” രീതി ഉപയോഗിച്ച് ബ്ലീഡിങ്‌ നിയന്ത്രിച്ചു. പിറ്റേന്ന് ശസ്തക്രിയയിലാണ് ഗര്‍ഭപാത്രത്തില്‍ മുറിവുണ്ടായതായി കണ്ടെത്തിയത്. iud നിക്ഷേപിച്ചപ്പോള്‍ ഉണ്ടായ പിഴവാണ് കാരണം. ജീവന്‍ തിരികെ ലഭിച്ചത് ഭാഗ്യമാണെന്നും ഇത്തരം ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ പരീക്ഷിക്കും മുന്‍പ് നിങ്ങള്‍ക്ക് ചേരുന്നതാണോ എന്നും കൃത്യത ഉറപ്പു വരുത്തണമെന്നും ഷാനോന്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button