Latest NewsKeralaNewsIndia

ഭിക്ഷാടനം നിരോധിച്ച് യുഎഇ, തെറ്റിക്കുന്നവര്‍ക്ക് കനത്ത ശിക്ഷ

അബുദാബി: യുഎഇയിൽ ഇനി ഭിക്ഷാടനം പാടില്ല. യുഎഇ ഫെഡറൽ നാഷണൽ കൗൺസിലാണ്‌ നിയമം കൊണ്ടുവന്നത്. നിയമം നടപ്പിലാക്കാൻ പ്രസിന്റിന്റെ അനുമതി കൂടി വേണ്ടതുണ്ട്. നിയമം ലംഘിക്കുന്നവരിൽ നിന്ന് 5,000 ദിർഹം വരെ പിഴ ഈടാക്കും. യാചകർ എന്ന വ്യാജേന സംഘങ്ങൾ പൊതുജനത്തെ പറ്റിക്കുകയാണ്. ഇതിന് പിന്നിൽ വൻ മാഫിയയാണുള്ളത്. ഇതിന് മുൻപും അത്തരം മാഫിയകളെ പോലീസ് പിടികൂടിയിരുന്നു. ഇവർക്ക് തടവ് ശിക്ഷയും 100,000 ദിർഹം പിഴയും വിധിച്ചിരുന്നു.

also read:യുഎഇയിൽ ആയുധങ്ങൾ വിറ്റയാൾ പിടിയിൽ ; വൻ ആയുധശേഖരവും പിടികൂടി

ഭിക്ഷാടനത്തിനായി ആളുകളെ എത്തിക്കുന്നവർക്കും, ഭിക്ഷാടനസംഘത്തിൽ പ്രവർത്തിക്കുന്നവർക്കും ഇതേ ശിക്ഷ നേരിടേണ്ടി വരും. രാജ്യത്ത് ഭിക്ഷാടകരുടെ എണ്ണം കൂടി വരുകയും, ഇതിന് പിന്നിൽ വൻ മാഫിയയാണെന്ന് കണ്ടെത്തിയതിന്റെയും അടിസ്ഥാനത്തിലാണ് പുതിയ നിയമം കൊണ്ടുവന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button