ദില്ലി: മാനസിക അസ്വാസ്ഥ്യമുള്ള 12കാരിക്ക് നേരെ പീഡനം. പീഡന ദൃശ്യങ്ങൾ പകർത്തിയ യുവാക്കൾ അറസ്റ്റിൽ. പശ്ചിമ ദില്ലിയിലാണ് സംഭവം. കുട്ടിയുടെ കുടുംബത്തിലെ ആളുകൾക്ക് തന്നെയാണ് പീഡന ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ലഭിച്ചത്. അയല്‍വാസിയും സുഹൃത്തുക്കളും ചേര്‍ന്നായിരുന്നു ഈ ദൃശ്യങ്ങള്‍ അയച്ചകൊടുത്തത്.
സംഭവത്തില്‍ ബണ്ടി എന്ന യുവാവിനെയും രണ്ട് സുഹൃത്തുക്കളെയും ദില്ലിയില്‍വച്ച് പൊലീസ് അറസ്റ്റ് ചെയ്തു. ബണ്ടി പെണ്‍കുട്ടിയെ ഒരു കമ്മ്യൂണിറ്റി സെന്ററിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് പീഡിപ്പിക്കുകയുമായിരുന്നു. ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്.
ബണ്ടിയ്ക്കെതിരെ ലൈംഗിക പീഡനത്തിനും പോക്സോ നിയമപ്രകാരവും കേസെടുത്തു. സംഭവത്തില്‍ കേസ് പിന്‍വലിക്കാനാവശ്യപ്പെട്ട് പ്രതിയുടെ കുടുംബം തങ്ങളെ ഭീഷണിപ്പെടുത്തുന്നതായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു. പ്രദേശം വിട്ട് പോകാന്‍ പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതായും അവര്‍ വ്യക്തമാക്കി.
Post Your Comments