KeralaLatest NewsNews

പൂഞ്ഞാറില്‍ കയത്തില്‍ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

കോട്ടയം: കയത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. കോട്ടയം പൂഞ്ഞാര്‍ കല്ലേക്കുളം ഒറവക്കയത്തിലാണ് വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍ പെട്ടത്. കോട്ടയം സ്വദേശികളായ മുഹമ്മദ് നിയാസ്(17), ക്രിസ്റ്റഫര്‍ എബ്രഹാം(17) എന്നിവരാണ് മരിച്ചത്. കോട്ടയം ബേക്കര്‍ വിദ്യാപീഠം പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് ഇവര്‍.

കോട്ടയത്തു നിന്നും ചൊവ്വാഴ്ച രാവിലെയാണ് നാലംഗ സംഘം പൂഞ്ഞാറിലേക്ക് യാത്ര തിരിക്കുന്നത്. രാവിലെ പത്ത് മണിക്ക് സ്ഥലത്തെത്തിയ സംഘം കുളിക്കുന്നതിനായി കയത്തില്‍ ഇറങ്ങുകയായിരുന്നു. കുളി കഴിഞ്ഞ് സമീപമുള്ള പാറയില്‍ വിശ്രമിക്കുന്നതിനിടെ കാല്‍ വഴുതി കയത്തിലേക്ക് വീഴുകയായിരുന്നു.

ക്രിസ്റ്റഫറിനെ രക്ഷിക്കാന്‍ വേണ്ടി റിയാസ് ഒപ്പം ചാടി. എന്നാല്‍ ഇരുവരും മുങ്ങിത്താഴുകയായിരുന്നു. ഈരാറ്റുപേട്ടയില്‍ നിന്ന് ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് ഇരുവരെയും പുറത്ത് എടുത്തുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ ഈരാറ്റുപേട്ട സ്വകാര്യാശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button