സോഷ്യല്‍ മീഡിയ പ്രചാരണത്തിലൂടെ നടത്തിയ വ്യാജ ഹര്‍ത്താലില്‍ കടകള്‍ തകര്‍ക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് മലപ്പുറം താനൂരില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. ഇന്നലെ ഹര്‍ത്താലിന്റെ മറവില്‍ വ്യാപകമായി കടകള്‍ ആക്രമിച്ച് തകര്‍ത്തിരുന്നു ഇതില്‍ പ്രതിഷേധിച്ചാണ് നടപടി.ശ്മീരി പെണ്‍കുട്ടിക്കെതിരായ ക്രൂര പീഡനത്തിന്റെ പേരില്‍ കേരളത്തില്‍ സോഷ്യല്‍ മീഡിയ വഴി പ്രഖ്യാപിച്ച ഹര്‍ത്താലിന്റെ മറവില്‍ ചില ഗൂഢനീക്കങ്ങള്‍നടന്നുവെന്നാണ് വിലയിരുത്തൽ.
മതസൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കാന്‍ ഒരുവിഭാഗം ആസൂത്രിതമായി നീക്കം നടത്തിയെന്നാണ് റിപ്പോർട്ട്. കഴിഞ്ഞദിവസമുണ്ടായ ആക്രമണങ്ങളുടെ പേരില്‍ ജില്ലയില്‍ ആയിരത്തിലധികം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഹര്‍ത്താലില്‍ അക്രമങ്ങള്‍ വര്‍ദ്ധിച്ചതോടെ മലപ്പുറം ജില്ലയുടെ പല ഭാഗങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളാ പൊലീസ് നിയമം 78,79 വകുപ്പ് പ്രകാരം മലപ്പുറം ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
ശക്തമായ സുരക്ഷ ഒരുക്കിയിരിക്കുകയാണ് പോലീസ്. മേഖലയില്‍ നിന്ന് 280 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ചൊവ്വാഴ്ച താനൂരിലെത്തും. താനൂര്‍, തിരൂര്‍, പരപ്പനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് 7 ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
Post Your Comments