തിരുവനന്തപുരം : ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനത്തിന്റെ തിയതി പ്രഖ്യാപിച്ചു. ഏപ്രില്‍ 30 നു ശേഷം ഏതു ദിവസം വേണമെങ്കിലും ഉണ്ടാകാമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. എന്നാല്‍, മേയ് രണ്ടിന് ഫല പ്രഖ്യാപനം ഉണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചതായി സമൂഹമാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ എത്തിയിരുന്നു. ഇത് അടിസ്ഥാന രഹിതമാണെന്ന് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
മൂല്യനിര്‍ണയത്തിനു ശേഷം മറ്റു ജോലികളും പൂര്‍ത്തിയാക്കി ടാബുലേഷനില്‍ വിട്ടുപോയ മാര്‍ക്കുകള്‍ പരിശോധിച്ച് വീണ്ടും ചേര്‍ക്കേണ്ടതാണ്. ഗ്രേസ് മാര്‍ക്കും തുടര്‍ മൂല്യനിര്‍ണ്ണയത്തിന്റെ മാര്‍ക്കും ഉള്‍പ്പെടുത്തണം. ഒപ്പം ഐടി മാര്‍ക്കും രേഖപ്പെടുത്തേണ്ടതുണ്ട്. ഇതിനു ശേഷം ഒരിക്കല്‍ കൂടി പരിശോധിച്ച് കുറ്റമറ്റതാണെന്ന് ഉറപ്പു വരുത്തിയ ശേഷമായിരിക്കും ഫലം പ്രഖ്യാപിക്കുന്നത്.
Post Your Comments