KeralaLatest NewsNews

ഊബർ ടാക്സികളിലെ ഹിന്ദുത്വ ചിഹ്നങ്ങൾ ഭയമുളവാക്കുന്നു: തനിച്ചു യാത്ര ചെയ്യാൻ ഭയം, ഇവ ബഹിഷ്‌ക്കരിക്കുന്നു : രശ്മി നായർ

തൃശൂർ: ഊബർ ടാക്സികളിലെ ഹിന്ദുത്വ ചിഹ്നങ്ങൾ ഭയമുളവാക്കുന്നുവെന്നു ചുംബന സമര നായിക രശ്മി നായർ. ഊബർ ടാക്സിയിലെ ബജ്‌രംഗിയുടെ ചിത്രം പോസ്റ്റ് ചെയ്താണ് രെഷ്മിനായരുടെ പ്രതികരണം. ‘രാത്രിയും പകലും ഒരുപോലെ സുരക്ഷിത യാത്ര ആശംസിക്കുന്ന സേവനങ്ങളാണ് ഊബറുകളുടേത്. താന്‍ സ്ഥിരമായി ഊബറുകളുടെ സേവനം ഉപയോഗപ്പെടുത്താറുണ്ട് . എന്നാല്‍ നഗരങ്ങളില്‍ കാണപ്പെടുന്ന പല ഊബര്‍ ടാക്സികളിലും ബിജെപി എന്ന പാര്‍ട്ടിയുടെ ചിഹ്നങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് തന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് .

എന്നാല്‍ ഇനി മുതല്‍ താന്‍ ഇത്തരം ചിഹ്നങ്ങള്‍ പതിച്ച ഊബര്‍ ടാക്സികളുടെ സേവനം ഉപയോഗിക്കില്ലെന്നാണ് രശ്മി നായര്‍ പറയുന്നത്. തനിച്ചു യാത്ര ചെയ്യുമ്പോള്‍ ഭയം ഉണ്ടാവുന്നു എന്നും ഇവര്‍ പറയുന്നു.  കത്തുവയില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന സംഘപരിവാറിനെ ബഹിഷ്കരിക്കുന്നതിനൊപ്പം ഇനി മുതൽഇത്തരം ചിഹ്നങ്ങളുള്ള ഊബർ ടാക്‌സികളും താൻ ബഹിഷ്കരിക്കുമെന്നാണ് രശ്മി പറയുന്നത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം:

shortlink

Related Articles

Post Your Comments

Related Articles


Back to top button