Latest NewsKeralaNews

ചി​കി​ത്സ​യി​ലി​രി​ക്കെ ഡോക്ടര്‍ മരിച്ച സംഭവം: ആഭ്യന്തര റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: ചി​കി​ത്സ​യി​ലി​രി​ക്കെ ഡോക്ടര്‍ മരിച്ച സംഭവത്തില്‍ റീജണല്‍ കാന്‍സര്‍ സെന്‍ററിന് (ആര്‍സിസി) വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്. കാ​ന്‍​സ​ര്‍ സെന്‍ററില്‍‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഡോ​ക്ട​ര്‍ മേരി റെജിയുടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​വ​രു​ടെ ഭ​ര്‍​ത്താ​വും വി​ദേ​ശ​ത്തു ജോ​ലി ​ചെ​യ്തു​ വ​രു​ന്ന​യാ​ളു​മാ​യ ഡോ. ​റെ​ജി ജേ​ക്ക​ബാ​ണ് ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്ന​ത്. ഡോ​ക്ട​ര്‍​മാ​രെ മുഴുവനായി അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്താനുള്ള ആരോപണമാണിതെന്നായിരുന്നു അവരുടെ നിലപാട്. ഡോ.മേരിക്ക് സാധ്യമായ ചികിത്സ നല്‍കിയെന്നും ഡോക്ടര്‍ എന്ന നിലയില്‍ പ്രത്യേക പരിഗണന നല്‍കിയെന്നും ആര്‍സിസിയിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നുണ്ട്.

ആ​ര്‍സിസി അ​ഡീ. ഡ​യ​റ​ക്ട​ര്‍ രാം​ദാ​സാ​ണ് ആരോഗ്യ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആ​ര്‍സിസി​ക്കോ ചി​കി​ത്സി​ച്ച ഡോ​ക്ട​ര്‍​മാ​ര്‍​ക്കോ വീ​ഴ്ച പ​റ്റി​യി​ട്ടി​ല്ല. കാ​ന്‍​സ​ര്‍ ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഭാ​ര്യ​യ്ക്ക് ആര്‍സിസിയില്‍ മതിയായ ചി​കി​ത്സ ല​ഭി​ച്ചി​ല്ലെ​ന്നും ഡോ​ക്ട​ര്‍​മാ​രു​ടെ അ​നാ​സ്ഥ​യു​ണ്ടെ​ന്നും ഡോ​ക്ട​ര്‍ റെ​ജി പരാതി ഉന്നയിച്ചിരുന്നു. ഇതേതുടര്‍ന്ന് വിഷയത്തില്‍ ആരോഗ്യവകുപ്പ് ആര്‍സിസിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. അ​തേ​സ​മ​യം ഡോ. ​റെ​ജി​യു​ടെ ആ​രോ​പ​ണ​വും തു​ട​ര്‍​ന്നു​ള്ള അ​ന്വേ​ഷ​ണ​വും വ​ന്ന​തോ​ടെ ഒ​രു​വി​ഭാ​ഗം ഡോ​ക്ട​ര്‍​മാ​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button