തിരുവനന്തപുരം: എസ്എടി ആശുപത്രിയിലെത്തി കാണാതായ ഗര്‍ഭിണിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്. കാണാതാവുമ്പോള്‍ ഷംനയുടെ കയ്യില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നു. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷിക്കുന്നത്.
ആശുപത്രിയില്‍ പരിശോധനക്കെത്തിയ ഷംനയെ ഉച്ചയോടെ കാണാതാവുകയായിരുന്നു. ബന്ധുക്കള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഒ.പി വിഭാഗം മുഴുവന്‍ പൊലീസിന്റെയും സെക്യൂരിറ്റിയുടേയും സഹായത്തോടെ പരിശോധിച്ചെങ്കിലും ഷംനയെ കണ്ടെത്താനായില്ല. ഷംനയെ പ്രസവത്തിന് അഡ്മിറ്റ് ചെയ്യാന്‍ കൊണ്ടു വന്നപ്പോഴാണ് കാണാതായതെന്ന് ഭര്‍ത്താവ് പറയുന്നു. ഫോണ്‍ വിളിച്ചപ്പോള്‍ എടുത്തില്ലെന്നും ഷംനയുടെ ഭര്‍ത്താവ് അര്‍ഷാദ് പറഞ്ഞു.
ആശുപത്രിയിലെ സിസിടിവി പരിശോധനയില്‍ 11.45 വരെയുള്ള ദൃശ്യങ്ങളില്‍ ഷംനയെ കാണാം. പിന്നീടുള്ള ദൃശ്യങ്ങളില്‍ ഇവര്‍ ആശുപത്രിയില്‍ ഉള്ളതിന് തെളിവില്ലെന്ന് പൊലീസ് പറയുന്നു. പ്രസവ തീയതി ഇന്ന് ആയിരുന്നെങ്കിലും ഷംന ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നില്ല. ഇക്കാരണത്താല്‍ ആശുപത്രി അധികൃതരും പൊലീസിന് പൊലീസിന് പരാതി കൈമാറിയിട്ടുണ്ട്.
Post Your Comments