Latest NewsKeralaNews

കൂട്ടക്കൊലക്ക് ആഹ്വാനം ചെയ്തതായി ദീപാ നിശാന്തിനെതിരെ പോലിസില്‍ പരാതി

പത്തനംതിട്ട : എന്‍ഡിഎയ്ക്ക് വോട്ടു ചെയ്ത് 31 ശതമാനം ജനങ്ങളെയും വെടിവച്ചു കൊല്ലണമെന്ന് കാണിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത കേരളം വർമ്മ കോളേജിലെ അദ്ധ്യാപിക ദീപ നിഷാന്തിനെതിരെ പോലീസിൽ പരാതി. ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് സഹിതമാണ് പത്തനം തിട്ട എസ്പിയ്ക്ക് യുവമോര്‍ച്ച ജില്ല സെക്രട്ടറി രതീഷ് ബി പരാതി നല്‍കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്ത് ദീപാ നിശാന്ത്, ശങ്കര നാരായണന്‍ എന്നി വ്യക്തികള്‍ കൂട്ടക്കൊലയ്ക്ക് ആഹ്വാനം ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.

ജനാധിപത്യ രീതിയില്‍ അധികാരത്തിലേറിയ സര്‍ക്കാരിന് എതിരെ യുദ്ധം ചെയ്യാനുള്ള ആഹ്വാനമാണ് പോസ്‌റ്റെന്നും, ഇവരുള്‍പ്പടെയുള്ളവര്‍ നടത്തിയ സോഷ്യല്‍ മീഡിയ പ്രചരണം മുസ്ലിം തീവ്രവാദികള്‍ ഏറ്റെടുത്തുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദീപക് ശങ്കരനാരായണനെതിരെ ബിജെപി സംസ്ഥാന കമ്മിറ്റിയംഗവും മീഡിയാ കോര്‍ഡിനേറ്ററുമായ ആര്‍ സന്ദീപ് ഇന്നലെ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.

ഇന്ത്യന്‍ സൈന്യത്തെ അവഹേളിച്ചും പത്മനാഭസ്വാമി ക്ഷേത്രം ബോംബിട്ട് തകര്‍ക്കണമെന്നും ആവശ്യപ്പെട്ടുള്ള ഇയാളുടെ മുന്‍ ഫേസ് ബുക്ക് പോസ്റ്റുകളുടെ വിശദാംശങ്ങളും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. ഡിജിപിയെ നേരില്‍ സന്ദര്‍ശിച്ചാണ് പരാതി നല്‍കിയത്. ഹിന്ദു ഭീകര വാദികള്‍ക്ക് വോട്ടു ചെയ്തവരുടെ എണ്ണം രണ്ടാം ലോകമഹായുദ്ധകാലത്ത് കൊല്ലപ്പെട്ടവരുടെ ഏഴിരട്ടി ഉണ്ടാകുമെങ്കിലും അവരെ കൊല്ലണം എന്നിങ്ങനെയായിരുന്നു ഇയാളുടെ ഫേസ് ബുക്ക് പോസ്റ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button