കത്വയില്‍ ക്രൂര പീഡനത്തിനു ഒരു പെണ്‍കുട്ടി ഇരയായ സംഭവത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുകയാണ്. ഇതില്‍ സംമൂഹ്യ സാംസ്കാരിക സിനിമാ രംഗത്തുള്ളവര്‍ ഈ വിഷയത്തില്‍ പ്രതിഷേധവുമായി എത്തുകയും ചെയ്തു. എന്നാല്‍ ഈ വിഷയത്തില്‍ പ്രതിഷേധിച്ചു കേരളത്തില്‍ അപ്രതീക്ഷിത ഹര്‍ത്താല്‍ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിച്ചവര്‍ക്കെതിരെ വിമര്‍ശനവുമായി നടി പാര്‍വതി രംഗത്തെത്തിയിരുന്നു. ഹര്‍ത്താല്‍ നടത്തി വാഹനങ്ങള്‍ തടയുകയും ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് തികച്ച് അസംബന്ധമാണെന്ന് വിമര്‍ശിച്ച നടി പാര്‍വതിക്കെതിരെ അസഭ്യവര്‍ഷം. ഇന്‍സ്റ്റഗ്രാമിലാണ് റസീന്‍ മന്‍സൂര്‍ എന്ന അക്കൗണ്ടില്‍ നിന്നും പാര്‍വതിയെ വളരെ മോശം ഭാഷയില്‍വിമര്‍ശിച്ചത്.
അസഭ്യ പ്രയോഗം തനിക്ക് നേരെ നടത്തിയ വ്യക്തിയ്ക്ക് കിടിലന്‍ മറുപടി നല്‍കിയിരിക്കുകയാണ് നടി പാര്‍വതി. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ എടുത്തായിരുന്നു പാര്‍വതിയുടെ മറുപടി. നിന്റെ മകളേയോ നിന്റെ ബന്ധുക്കളെയോ ഇങ്ങനെ ചെയ്താലും നീ ഇതുതന്നെ പറയുമോ ?ഈ ഹര്‍ത്താല്‍ ബി.ജെ.പിക്ക് എതിരാണ്. ഒരു സാധാരണക്കാര്‍ക്കും ഇല്ലാത്ത പ്രശ്‌നം നിനക്ക് മാത്രം എന്തിനാണ്……….. തുടങ്ങി അശ്ലീല പദങ്ങള്‍ ഉപയോഗിച്ചായിരുന്നു ഇയാളുടെ കമന്റ്. പബ്ലിസിറ്റിക്ക് വേണ്ടിയാണ് പാര്‍വതി ഇത്തരത്തില്‍ ചെയ്യുന്നതെന്നും ഇയാള്‍ പറഞ്ഞിരുന്നു.
ഇയാളുടെ ആക്രോശം നിങ്ങളും കാണൂ…വൗ… എന്തൊരു പദസമ്പത്ത്. ഞാന്‍ അങ്ങ് പേടിച്ചു പോയി. അതെ ഞാന്‍ പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്… നിങ്ങള്‍ സ്മാര്‍ട് ആണല്ലോ എന്നായിരുന്നു പരിഹാസ രൂപേണ പാര്‍വതി കുറിച്ചത്.
Post Your Comments