ഗുരുഗ്രാം: ഭാര്യ സമൂഹമാധ്യമങ്ങൾക്ക് അടിമപ്പെട്ടപ്പോൾ ഭർത്താവിന് അത് ചെയ്യേണ്ടി വന്നു. 2006ലാണ് ലക്ഷ്മിയും ഹരിയോമും വിവാഹിതരായത്. ഭാര്യ ഒരു സ്മാർട്ട് ഫോൺ വരങ്ങിയതോടെ എല്ലാം മാറിമറിഞ്ഞു. യുവതി ഭർത്താവിനെയും കുട്ടികളെയും മറന്ന് സമൂഹമാധ്യമങ്ങൾക്ക് അടിമപ്പെട്ടു. മക്കൾക്ക് ഭക്ഷണം ഉണ്ടാക്കാനോ, ഭർത്താവിനെ നോക്കാനോ യുവതി തയ്യാറായില്ല . പകരം മുഴുവൻ സമയവും സമൂഹമാധ്യമങ്ങളിൽ ചിലവഴിച്ചു. യുവതി മക്കളെ നോക്കാതായതോടെ കുട്ടികളെ യുവാവ് ബോർഡിങ്ങിലാക്കി. കുട്ടികൾ മാറിനിന്നിട്ട് പോലും യുവതിയ്ക്ക് മാറ്റമുണ്ടായില്ല. ഒടുവിൽ ഭർത്താവ് ഭാര്യയെ കൊന്നു.
also read:സോഷ്യൽ മീഡിയയും പോലീസും ഒരുമിച്ചുനിന്നു ; അവന് ഉറ്റവരെ തിരിച്ചു കിട്ടി
മുഴുവൻ സമയവും സമൂഹമാധ്യമങ്ങൾ ഭാര്യ ചിലവഴിക്കുന്നത് കണ്ടതോടെ ആരെങ്കിലുമായി ഭാര്യയ്ക്ക് ബന്ധമുണ്ടോയെന്ന് യുവാവ് സംശയിച്ചിരുന്നു. സംശയത്തെ ചൊല്ലി തുടങ്ങിയ വഴക്കാണ് ഒടുവിൽ യുവതിയുടെ കൊലപാതകത്തിൽ കലാശിച്ചത്. വ്യാഴാഴ്ചയാണ് യുവതി കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച്ച വീട്ടിൽ എത്തിയ യുവതിയുടെ അച്ഛൻ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു. യുവതിയുടെ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments