ബംഗളൂരു: ഡെങ്കിപ്പനിക്ക് ആയുര്‍വേദ മരുന്ന് തയ്യാറാക്കിയതായി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. മരുന്ന് വികസിപ്പിച്ചത് കേന്ദ്ര ആയുഷ് വകുപ്പിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സെന്റര്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദിക് സയന്‍സസിലെ (സി.സി.ആര്‍.എ.എസ്) ഗവേഷകരാണ്. ഉടൻ തന്നെ മരുന്നിന്റെ പരീക്ഷണം തുടങ്ങും. മരുന്ന് തയ്യാറാക്കിയത് നൂറ്റാണ്ടുകളായി ആയുര്‍വേദത്തില്‍ മരുന്നുകളായി ഉപയോഗിക്കുന്ന ഏഴ് മൂലികകള്‍ ഉപയോഗിച്ചാണ്.
read also: ഡെങ്കിപ്പനി ശ്രദ്ധിക്കുക ; മുന്നറിയിപ്പുമായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) മരുന്നിന്റെ കാര്യക്ഷമതയും സുരക്ഷിതത്വവും പരീക്ഷിക്കും. ഇതിനുള്ള നടപടി തുടങ്ങി. മരുന്നിന്റെ പരീക്ഷണം കര്‍ണാടകയിലെ ബെല്‍ഗാമിലും കൊലാറിലുമുള്ള മെഡിക്കല്‍ കോളജുകളിലാണ് നടക്കുകയെന്ന് സി.സി.ആര്‍.എ.എസ് ഡയറക്ടര്‍ ജനറല്‍ വൈദ്യ കെ.എസ് ധിമാന്‍ വ്യക്തമാക്കി.
ആയുര്‍വേദ, സിദ്ധ ഗ്രന്ഥങ്ങളിലെങ്ങും കൊതുകിലൂടെ പകരുന്ന ഡെങ്കിപ്പനിയെക്കുറച്ചും അതിന്റെ ചികിത്സയെക്കുറിച്ചും കൃത്യമായി പ്രതിപാദിച്ചിട്ടില്ല. എന്നാല്‍ ഈ ദിശയില്‍ 2015 മുതലാണ് മരുന്നിനായുള്ള ഗവേഷണം തുടങ്ങിയത്. ഇക്കഴിഞ്ഞ ജനുവരിയില്‍ മരുന്ന് തയ്യാറായി. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ച് 90 പേരില്‍ ആദ്യഘട്ടത്തില്‍ ഇതിന്റെ പരീക്ഷണം നടത്തും.
ആദ്യം ദ്രവരുപത്തിലും പിന്നീട് ഗുളിക രൂപത്തിലും മരുന്ന് നല്‍കും. ഈ പരീക്ഷണം വിജയിച്ചാല്‍ അടുത്തവര്‍ഷം തന്നെ മരുന്ന് വിപണിയിലെത്തും. ഡെങ്കിക്കെതിരെ ലോകത്ത് ഇതുവരെ പൂര്‍ണ ഫലപ്രദമായ മരുന്ന് കണ്ടെത്തിയിട്ടില്ല. അതിനാല്‍ ഇന്ത്യയുടെ കണ്ടുപിടിത്തം ചരിത്രമാവുകയും ചെയ്യും.
Post Your Comments