വാഷിങ്ടൻ: വെള്ളപ്പൊക്കത്തിൽ കാർ ഒഴുക്കിൽപ്പെട്ട് കാണാതായ മലയാളി കുടുംബത്തിലെ മൂന്ന് പേരുടെയും മൃതദേഎങ്ങൾ കണ്ടെത്തി. സാന്റാ ക്ലാരിറ്റയിലെ യൂണിയൻ ബാങ്ക് വൈസ് പ്രസിഡന്റ് സന്ദീപ് തോട്ടപ്പള്ളി (42), ഭാര്യ സൗമ്യ (38), മകൾ സാച്ചി (ഒൻപത്) എന്നിവരുടെ മൃതദേഹങ്ങളാണു കിട്ടിയത്. ഇവരുടെ മകനായുള്ള തിരച്ചിൽ തുടരുകയാണ്. കാറും കണ്ടെത്തിയിട്ടുണ്ട്.
റോഡിനോടു ചേർന്നു കരകവിഞ്ഞൊഴുകിയ ഈൽ നദിയിലേക്ക് ഇവരുടെ കാർ വീഴുകയായിരുന്നു. ഈ മാസം ആറാം തീയതി ഉച്ചയ്ക്കായിരുന്നു അപകടമുണ്ടായത്. ക്ഷിണ കലിഫോർണിയയിലെ വലൻസിയയിൽ താമസിച്ചിരുന്ന കുടുംബം ബന്ധുക്കളെ സന്ദർശിക്കാനുള്ള യാത്രയ്ക്കിടെയാണ്അപകടം സംഭവിച്ചത്.
ALSO READ:യുഎസിൽ മലയാളി ബാലിക കൊല ചെയ്യപ്പെട്ടെന്ന് സൂചന; കുട്ടിയെ കാണാതായ സംഭവത്തില്‍ ദുരൂഹതകളേറുന്നു
കാർ നദിയിലേക്കു വീഴുന്നതു കണ്ട ദൃക്സാക്ഷിയാണു പൊലീസിനെ വിളിച്ചറിയിച്ചത്. പൊലീസ് എത്തിയപ്പോഴേക്കും കാർ വെള്ളത്തിൽ മുങ്ങിത്താണിരുന്നു. അപകടസ്ഥലത്തുനിന്ന് അര മൈൽ അകലെ നാലടിയിലേറെ താഴ്ചയിൽ ചെളി കയറി മുങ്ങിക്കിടക്കുകയായിരുന്നു കാർ. സന്ദീപിന്റെ ഭാര്യയുടെ മൃതദേഹം വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു
Post Your Comments