Latest NewsNewsIndia

ആനയ്ക്ക് ദയാവധം അനുവദിച്ച് ഹൈക്കോടതി

ചെന്നൈ: ആനയ്ക്ക് ദയാവധം അനുവദിച്ച് ഹൈക്കോടതി ഉത്തരവ്. തമിഴ്‌നാട് സേലം ക്ഷേത്രത്തിലെ രാജേശ്വരി എന്ന ആനയ്ക്കാണ് മദ്രാസ് ഹൈക്കോടതി ദയാവധത്തിന് ഉത്തരവ് നല്‍കിയത്.

ഗുരുതരമായ വ്രണങ്ങളാണ് 42 വയസുള്ള രാജേശ്വരിയുടെ കാലുകളില്‍ ഉള്ളത്. വനംവകുപ്പ് വെറ്റിനറി ഓഫീസര്‍ എന്‍എസ് മനോഹരന്‍ ആനയുടെ കാലിലെ വ്രണം മാറാന്‍ സാധ്യതയില്ലെന്നും മുന്‍ കാലുകള്‍ ഉയര്‍ത്തി നില്‍ക്കാന്‍ പോലും സാധിക്കാത്ത വിധം മോശമാണ് ആനയുടെ അവസ്ഥയെന്നും, കൂടാതെ ആനയുടെ പ്രായവും വലിയ വെല്ലുവിളിയാണെന്നും പറഞ്ഞു.

read also: ദയാവധം ; ദമ്പതിമാര്‍ സഹായം തേടി വിവരാവകാശനിയമത്തിന് മുന്നിൽ

ഇനിയും ആനയെ ജീവനോടെ നിര്‍ത്തുന്നത് ക്രൂരതയാണെന്നും മൃഗ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തി. ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനാര്‍ജിയും ജസ്റ്റിസ് അബ്ദുല്‍ ഖുദ്ദോസും മൃഗസ്‌നേഹിയായ എസ്.മുരളീധരന്റെ ഹര്‍ജിയിലാണ് ഉത്തരവിട്ടത്. ഗുരുതരമായി പരിക്കേറ്റ ആനയെ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്താന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തിക്കെതിരെയായിരുന്നു മുരളീധരന്റെ ഹര്‍ജി.

shortlink

Related Articles

Post Your Comments

Related Articles


Back to top button