അടുത്ത , വളരെ അടുത്ത ഒരു സ്ത്രീ.. അവരുടെ സീമന്ത രേഖയിലെ സിന്ദൂരം മാഞ്ഞു.. മരണം അറിഞ്ഞപ്പോൾ , ഞങ്ങൾക്കുണ്ടായ ഷോക്ക് ഒന്നും അവിടെ ചെന്ന് കണ്ടപ്പോൾ അവരിൽ തോന്നിയില്ല.. അഭിനയം ആണോ.. പിടിച്ച് നിൽക്കുക ആണോ.. എല്ലാവരും പോയിട്ട് പൊട്ടിക്കരയാൻ..? അതൊന്നുമല്ല.. അവരുടെ ജീവിതം പുറമെ കാണുന്നതൊന്നും ആയിരുന്നില്ല.. എന്ന് ഇറങ്ങുമ്പോൾ സുഹൃത്ത് അടക്കം പറഞ്ഞു.. ഒരു ചുവരിന് കീഴെ രണ്ടു വൻ കരകളിൽ ജീവിക്കുക ആയിരുന്നു അവരത്രെ..പരസ്പരം പോര് കോഴികളെ പോലെ.. അവരുടെ കണ്ണിലെ മരവിപ്പ് നോക്കി നിൽക്കെ കാഴ്ച്ച അവസാനിച്ചത് മറ്റൊരു സ്ത്രീയുടെ കണ്ണിലാണ്. .അവിടെ മദ്ധ്യവയസ്സിലും പ്രണയം കത്തി നിൽക്കുന്നുണ്ടായിരുന്നു..
ഭര്‍ത്താവിന്റെ വിയോഗത്തിൽ , പെട്ടന്നുണ്ടായ ശൂന്യത ഉൾക്കൊള്ളാനാവാതെ അവരവിടെ ഇവിടെ പരക്കം പാഞ്ഞു നടക്കുന്നുണ്ടായിരുന്നു.. പിച്ചും പേയും പറയുകയും..പൊട്ടിക്കരയുകയും ചെയ്യുന്നുണ്ടായിരുന്നു.. എന്നെ സ്നേഹിച്ചു കൊല്ലുക ആയിരുന്നു.. ഞാൻ എപ്പോഴും ചോദിക്കും.. തിരിച്ചു ഇത്രയും സ്നേഹിച്ചാൽ മതിയോ.. ഞാൻ സ്നേഹിക്കുന്നത് മതിയാകുന്നുണ്ടോ എന്ന്.. അത് കേട്ട് ചുറ്റും കൂടി ഇരുന്ന സ്ത്രീകൾ പൊട്ടി കരഞ്ഞു..ചിലരെങ്കിലും തങ്ങൾക്കില്ലാതെ പോയ ഭാഗ്യത്തെ കുറിച്ചും ഓർത്തിട്ടാകാം..
സ്നേഹം പ്രകടിപ്പിക്കാൻ പുരുഷൻ എന്നും മടിയാണ്,, കരയരുത് , നീ പുരുഷൻ ആണ് എന്ന് വിലക്കുന്ന സമൂഹം അവനെ സ്നേഹം പ്രകടിപ്പിക്കുന്നതിൽ നിന്നും പുറകോട്ടു വലിക്കുന്നു.. സിനിമകളിൽ പോലും ചില വർത്തമാനങ്ങൾ ഓർമ്മയിലുണ്ട്.. വളഞ്ഞു കഴിഞ്ഞാൽ ത്രില്ല് പോകും.. വിവാഹജീവിതത്തിലെ പൊരുത്തക്കേടുകൾ പറയുമ്പോൾ.. സ്ത്രീ എന്നും പരാതി പറയാറുള്ളത് ഈ ഒരു കാര്യം തന്നെ ആണ്.. ഒരു സ്നേഹവും കാണിക്കില്ല..” ശെരിയാണ് , അങ്ങനെ നോക്കുമ്പോൾ.. സ്ത്രീയോട് ചെയ്യാവുന്ന ഏറ്റവും നല്ല പാതകം വിവാഹമാണ്.. സ്വന്തമായി കഴിഞ്ഞാൽ പിന്നെ ത്രില്ല് തീർന്നു..
സ്ത്രീ അടുക്കളയിൽ നിന്നും അരങ്ങത്തേയ്ക്ക് വന്നത് കൊണ്ടല്ല കുടുംബ ബന്ധങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത്.. അവൾ അർഹിക്കുന്ന പരിഗണ , സ്നേഹം , കരുതൽ , അതോടൊപ്പം ബഹുമാനവും കൊടുത്തു നോക്ക്.. പൂച്ച കുട്ടി ആകും, ഏത് തീവ്രവാദി ഭാര്യയും,..! അവളെ പ്രണയിക്ക്… പ്രേമം കടലോളം , വാനോളം , വ്യാപിച്ചു മനസ്സിന്റെ അറകളിൽ തുളുമ്പട്ടെ.. നെറുകയില് ഒരു ഉമ്മ കൊടുത്തു നോക്ക്. .ഭാര്തതാവല്ലാതെ , അതിഭയങ്കര കാമുകൻ ഉള്ളിലുള്ള സ്ത്രീയും അവിടെ തകരും.. കാൽക്കൽ വീഴും..[കാലു പിടിക്കും എന്നല്ല..] എന്റെ ഭാര്യയുടെ മനസ്സിൽ ആരുമുണ്ടാകില്ല.. എന്ന് അഹങ്കാരം ഇല്ലെങ്കിൽ.. അവളെ തിരിച്ചു പിടിക്കാം.. അത്രേയുള്ളു ഞങ്ങൾ..! തീവ്രമായി സ്നേഹിക്കാതെ.. തീവ്രമായി കലഹിക്കുന്ന പുരുഷനെ വെറുക്കാതിരിക്കാൻ മാത്രം പുണ്യവതി അല്ല ഒരു സ്ത്രീയും..ഒരു ഭാര്യയും..! ന്യുനപക്ഷം ഉണ്ടാകാം.. ഞാൻ ഭൂരിപക്ഷത്തിന്റെ കാര്യമാണ് പറഞ്ഞത്..
Post Your Comments