കൊച്ചി: സംസ്ഥാന കോണ്‍ഗ്രസില്‍ കെ.മുരളീധരന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പുതിയ ഗ്രൂപ്പ് നിര്‍മ്മിക്കാന്‍ നീക്കം. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള വിശാല ഐ ഗ്രൂപ്പിന്‌റെ പ്രവര്‍ത്തനത്തില്‍ അസംതൃപ്തിയുള്ളവരാണ് പുതിയ ഗ്രൂപ്പ് നിര്‍മ്മിക്കാന്‍ മുരളീധരനെ മുന്നില്‍ നിറുത്തി ശ്രമങ്ങള്‍ നടത്തുന്നുവെന്നാണ് സൂചന. ഐ ഗ്രൂപ്പ് പ്രവര്‍ത്തനത്തില്‍ അസംതൃപ്തി പ്രകടിപ്പിച്ചവരുടെ ആദ്യ കൂട്ടായ്മ കഴിഞ്ഞ ദിവസമാണ് കൊച്ചിയില്‍ ചേര്‍ന്നത്. കെ.കരുണാകരന്‍ സ്റ്റഡി സെന്‌റര്‍ എന്ന പേരിലാണ് ഐ ഗ്രൂപ്പിലെ അസംതൃപ്തര്‍ ജില്ലാതലത്തില്‍ ചേരുന്നത്.
കെ. കരുണാകരന്‍ ഡിഐസി(കെ) എന്ന പേരില്‍ പുതിയതായി പാര്‍ട്ടിക്ക് രൂപം നല്‍കിയപ്പോള്‍ അദ്ദേഹത്തിനൊപ്പം നിന്ന് പാര്‍ട്ടിവിട്ടു പോവുകയും പിന്നീട് കോണ്‍ഗ്രസില്‍ തിരിച്ചെത്തി ഐ ഗ്രൂപ്പിനൊപ്പം ചേര്‍ന്നവരാണ് കൂട്ടായ്മ നടത്തുന്നതിനു പിന്നില്‍. മുന്‍ എംഎല്‍എ എം എ ചന്ദ്രശേഖരന്‌റെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം കൂട്ടായ്മ ചേര്‍ന്നത്. നിലവിലുള്ള ഗ്രൂപ്പിന്‌റെ പ്രവര്‍ത്തനത്തെപ്പറ്റി കടുത്ത അസംതൃപ്തിയാണ് ഇവര്‍ പ്രകടിപ്പിക്കുന്നത്. എന്നാല്‍ ആരംഭിക്കാനിരിക്കുന്ന ഗ്രൂപ്പിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വിശാല ഐ ഗ്രൂപ്പിന്‌റെ പ്രവര്‍ത്തനത്തില്‍ കെ.കരുണാകരന്‍ അനുകൂല പ്രവര്‍ത്തകര്‍ ഏറെ നാളായി അസംതൃപ്തി അറിയിച്ചിരുന്നു. കെപിസിസി പുനസംഘടനയില്‍ തങ്ങള്‍ തഴയപ്പെട്ടുവെന്ന വികാരമാണ് ഗ്രൂപ്പ് രൂപീകരണത്തിലേക്ക് എത്തിയതെന്നാണ് നിഗമനം.
Post Your Comments