ആരാധകരുടെ മനം കവര്‍ന്ന സ്പാനിഷ് താരം ഹോസു പ്രിറ്റോ കുറിയാസ് കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് വീണ്ടും തിരിച്ചെത്തുന്നതായി സൂചന. നിലവില്‍ അമേരിക്കന്‍ ലീഗ് സിന്‍സിനാറ്റി എഫ്‌സിക്ക് വേണ്ടി കളിക്കുന്ന താരം ക്ലബ്ബുമായുള്ള കരാര്‍ അവസാനിപ്പിച്ചതോടെയാണ് ഈ സാധ്യതകൾക്ക് വഴി തെളിയുന്നത്.
അതേസമയം പ്രിയ താരങ്ങളെ ടീമിലെത്തിച്ച് കൂടുതല്‍ ആരാധകരെ അടുപ്പിക്കാനുള്ള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ ശ്രമമാണിതെന്നാണ് സോഷ്യൽ മീഡിയ വ്യക്തമാക്കുന്നത്.
2015ലാണ് കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് ഹോസൂട്ടന്‍ എന്ന് ആരാധകര്‍ വിളിക്കുന്ന ഹോസു പ്രിറ്റോ എത്തിയത്. പിന്നീട് വില്‍മിങോര്‍ എഫ്‌സിയിലേക്ക് കൂടുമാറിയ താരം ബ്ലാസ്റ്റേഴ്‌സിലേക്ക് വീണ്ടും തിരിച്ചെത്തിയിരുന്നു.
ഇറ്റലി, പോളണ്ട് ഫിന്‍ലന്റ്, ഇന്ത്യ, അമേരിക്ക എന്നിവിടങ്ങളിലൊക്കെ കളിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ അടുപ്പം ഇന്ത്യയോടാണെന്ന് ഹോസു മുൻപ് വ്യക്തമാക്കിയിരുന്നു. അതേസമയം, ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റും താരവും അഭ്യൂഹങ്ങളെക്കുറിച്ച് പ്രതികരിച്ചിട്ടില്ല .
Post Your Comments