ന്യൂഡല്‍ഹി: കേരളത്തിലെ കാലവര്‍ഷത്തെ കുറിച്ചുള്ള കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. സാധാരണ നിലയിലുള്ള കാലവര്‍ഷ(മണ്‍സൂണ്‍)മായിരിക്കും ഇക്കുറിയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ കുറയാനുള്ള സാധ്യത വിരളമാണ്. 96മുതല്‍ 104വരെ ശതമാനത്തിന് ഇടയിലുള്ള മഴ ലഭ്യതയെയാണ് ‘നോര്‍മല്‍ മണ്‍സൂണ്‍’ ആയി കണക്കാക്കുന്നത്. 90 ശതമാനത്തില്‍ താഴ്ന്നാല്‍ മഴക്കുറവായി വിലയിരുത്തും.
ദീര്‍ഘകാല ശരാശരിക്കണക്ക് (എല്‍.പി.എ.) അനുസരിച്ച് രാജ്യത്ത് ഇത്തവണ 97 ശതമാനം മഴ പ്രതീക്ഷിക്കാം. കേരളത്തില്‍ മേയ് അവസാനമോ ജൂണ്‍ ആദ്യവാരമോ കാലവര്‍ഷമെത്തും. കഴിഞ്ഞ രണ്ടുവര്‍ഷത്തെപ്പോലെ ഇക്കൊല്ലവും മഴ പതിവുപോലെ ലഭിക്കുമെന്ന് ഐ.എം.ഡി. ഡയറക്ടര്‍ ജനറല്‍ ഡോ. ആര്‍.ജെ. രമേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിലായിരിക്കും കാലവര്‍ഷം ആദ്യമെത്തുക. കൃത്യമായ തീയതിയും മഴക്കണക്കും മേയ് 15-നായിരിക്കും പ്രവചിക്കുക.
Post Your Comments