Latest NewsMenWomenLife Style

നിങ്ങളെ പങ്കാളി വഞ്ചിക്കുന്നു എന്നതിന്റെ പതിനാല് ലക്ഷണങ്ങൾ ഇതാണ്

പങ്കാളിയെ വിശ്വസിക്കേണ്ടത് ഏതൊരു ബന്ധത്തിലും അനിവാര്യമായ കാര്യമാണ്. എന്നാൽ ഇതൊരിക്കലും അന്ധമാക്കരുത്. പങ്കാളിയെ കണ്ണടച്ച് വിശ്വസിക്കുന്നത് ഒടുവിൽ വിനയായി മാറിയേക്കാം. ചില കാര്യങ്ങളിൽ നമ്മൾ പങ്കാളിയെ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ഇത് വായിക്കുന്നവർ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഇത് വായിച്ചതിന് ശേഷം സംശയരോഗവുമായി ഒരിക്കലും പങ്കാളിയെ സമീപിക്കരുത്…. അത് നിങ്ങളുടെ ബന്ധത്തിൽ മോശമായി ബാധിച്ചേക്കും. നിങ്ങളെ പങ്കാളി വഞ്ചിക്കുന്നു എന്നതിന്റെ പതിനാല് ലക്ഷണങ്ങൾ താഴെ പറയുന്നത്.

1. പെട്ടന്നുണ്ടാകുന്ന സ്വകാര്യത

പങ്കാളികൾക്കിടയിൽ പെട്ടന്നുണ്ടാകുന്ന സ്വകാര്യത അത്ര നല്ലതല്ല. പങ്കാളിയെ ഫോൺ എടുക്കാൻ അനുവദിക്കാതിരിക്കുക, സ്വന്തം കാര്യം നോക്കിയാൽ മതിയെന്ന് പങ്കാളിയോട് പറയുക തുടങ്ങിയ കാര്യങ്ങൾ ബന്ധത്തിൽ വിള്ളൽ വരുന്നതിന്റെ സൂചനയാണ്.

2. പെട്ടാണ് ഫോൺ ലോക്ക് ചെയ്‌ത്‌ സൂക്ഷിക്കുക, പാസ്‌വേഡ് പങ്കാളിക്ക് പറഞ്ഞു നൽകാതിരിക്കുക

ഫോൺ അതീവ ജാഗ്രതയോടെ ലോക്ക് ചെയ്‌ത്‌ സൂക്ഷിക്കുക, ഫോണിന്റെ പാസ്‌വേഡ് പങ്കാളിയിൽ നിന്ന് മറച്ച് വയ്ക്കുക തുടങ്ങിയ പ്രവണതകൾ ശ്രദ്ധിക്കണം.

3. ഫോണിൽ വ്യക്തികളുടെ നമ്പർ കള്ളപ്പേരിൽ സൂക്ഷിക്കുക

എന്തെങ്കിലും ഒരു കാര്യം ഒളിപ്പിക്കാൻ വേണ്ടിയാകും ഇത്തരം രീതികൾ പങ്കാളി സ്വീകരിക്കുന്നത്. വ്യക്തികളുടെ നമ്പർ തെറ്റായ പേരിൽ സൂക്ഷിക്കുന്നത് നല്ല പ്രവണതയല്ല.

4. യുക്തിയില്ലാത്ത ന്യായീകരണങ്ങൾ കാട്ടുക

5. പങ്കാളിയോടൊപ്പം ചിലവഴിക്കുന്ന സമയത്തേക്കാൾ ഫോണിൽ സമയം ചിലവഴിക്കുക, ഫോണിൽ എന്താണ് ചെയ്യുന്നതെന്ന് പങ്കാളിയിൽ നിന്ന് മറച്ച് വയ്ക്കുക, ഈ സമയങ്ങളിൽ പങ്കാളിയെ പൂർണ്ണമായും ഒഴിവാക്കി നിർത്തുക തുടങ്ങിയവ പ്രത്യേകം ശ്രദ്ധിക്കണം.

ALSO READ:നിങ്ങളുടെ പങ്കാളി സെക്‌സ് ആഗ്രഹിക്കുന്നുണ്ടോ? ഈ ലക്ഷണങ്ങളിലൂടെ അറിയാം

6. പുരുഷന്മാരേക്കാൾ സ്ത്രീകളോട് ബന്ധം വയ്ക്കാൻ പങ്കാളി താൽപ്പര്യം കാണിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. അങ്ങനെ ഉണ്ടെങ്കിൽ അവരുമായുള്ള പങ്കളിയുടെ ബന്ധം നല്ല രീതിയിലുള്ളതാണോയെന്ന് ഉറപ്പുവരുത്തുക.

7. പങ്കാളിയുടെ ഫോൺ നിങ്ങളുടെ കൈയിൽ തരാൻ മടിക്കുണ്ടോയെന്ന് നോക്കുക. ഫോൺ നിങ്ങളിൽ നിന്ന് അകറ്റി വയ്ക്കാൻ പങ്കാളി ശ്രമിക്കുന്നുണ്ടെങ്കിലും അത്‌ ശ്രദ്ധിക്കണം

8. എപ്പോൾ വിളിച്ചാലും പങ്കാളിയെ ഫോണിൽ കിട്ടാതിരിക്കുക, കാരണം ചോദിച്ചാൽ ഫോണിൽ ചാർജ് ഇല്ലായിരുന്നുവെന്ന് സ്ഥിരം പറയുക

9. നമ്മുടെ കൂട്ടുകാരുമായി പങ്കാളി അടുത്ത ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അത് ഒഴിവാക്കുന്നതാവും നല്ലത്. അത് ബന്ധത്തിൽ വിള്ളലുണ്ടാക്കും.

11. സമൂഹ മാധ്യമങ്ങളില്‍ മോശം സ്ത്രീകളെ പങ്കാളി തിരയുന്നുണ്ടോയെന്ന് നോക്കുക. നിങ്ങളുമായുള്ള ബന്ധത്തിൽ അയാൾ സംതൃപ്തനല്ലായെന്ന് അതിന് അർഥമുണ്ട്.

12. പങ്കാളി കള്ളം പറയാൻ തുടങ്ങുന്നത് അത്ര നല്ല ലക്ഷണമല്ല. നിങ്ങളിൽ നിന്ന് എന്തോ ഒളിപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് കള്ളം പറയുന്നത്.

13. സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്ന കൂട്ടുകാരോട് കൂടുതൽ അടുപ്പം കാണിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം

14 . നിങ്ങളുടെ ജീവിതത്തിലെ പ്രധാന ദിവസങ്ങൾ പങ്കാളി മറന്നു പോകാറുണ്ടോ ? വിവാഹ ദിനം, പിറന്നാൾ തുടങ്ങിയ പ്രധാനപ്പെട്ട ദിവസങ്ങൾ മറക്കാറുണ്ടെങ്കിൽ ശ്രദ്ധിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button