റോം: പ്രശസ്ത ഇറ്റാലിയന്‍ സംവിധായകന്‍ വിറ്റോറിയോ തവിയാനി നിര്യാതനായി. ഇറ്റാലിയന്‍ സംവിധായക സഹോദരന്മാരിലെ മൂത്ത സഹോദരനായ ഇദ്ദേഹം ഏറെ നാളായി രോഗബാധിതനായി കഴിയുകയായിരുന്നു എന്നാണ് വിവരം. ഇറ്റാലിയന്‍ ഗോള്‍ഡണ്‍ ഗ്ലോബ് ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
അര നൂറ്റാണ്ടുകാലോളം വിറ്റോറിയോ, ഇളയ സഹോദരന്‍ പൗലോ എന്നിവർ ചലച്ചിത്രരംഗത്ത് സജീവമായിരുന്നു. യുദ്ധാനന്തരം മികച്ച ഇറ്റാലിയന്‍ സിനിമകളിൽ പലതും ഇവരുടെ സംവിധാനത്തിൽ പിറന്നതാണ്. 1977ലെ കാന്‍സ് ഫിലിം ഫെസ്റ്റിവലിലെ പാഡ്രെ പാഡ്രോണാണ് ഇതില്‍ പ്രശസ്‌തമായ സിനിമ.
1967ൽ ഐ സോവെര്‍സിവി എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ടാണ് ഇരുവരും സിനിമ ലോകത്തേക്ക് കാലെടുത്ത് വെച്ചത്. 2015ല്‍ പുറത്തിറങ്ങിയ വണ്ടറസ് ബൊക്കാഷ്യോയാണ് ഇവരുടെ അവസാന ചിത്രം. അവസാന കാലം വരെ ഒന്നിച്ചു മാത്രം സിനിമ ചെയ്ത ഇവർ ക്ലാസിക് കൃതികള്‍ക്കാണ് കൂടുതലായും ചലച്ചിത്ര ഭാഷ്യം നല്‍കിയത്.
1929ല്‍ ടുസാനിയിൽ ആയിരുന്നു വിറ്റോറിയോയുടെ ജനനം. പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തനം ആരംഭിച്ച ഇദ്ദേഹം സഹോദരനൊപ്പം സൈന്യത്തില്‍ ചേര്‍ന്നു ശേഷം ഡോക്യുമെന്ററികള്‍ നിര്‍മിച്ചുകൊണ്ട് പിന്നീട് സിനിമാരംഗത്തെത്തി.
Also read ;ദോഹയിൽ മലയാളി മാധ്യമപ്രവർത്തകൻ അന്തരിച്ചു
Post Your Comments